അഫ്ഗാനിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നത് തടയാൻ ശ്രമിച്ച് Taliban
കാബൂൾ വിമാനത്താവളം നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്
കാബൂൾ: അഫ്ഗാനിൽ (Afghanistan) നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നത് തടയാൻ ശ്രമിച്ച് താലിബാൻ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് താലിബാൻ തീവ്രവാദികൾ ആകാശത്തേക്ക് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കാബൂൾ വിമാനത്താവളം (Kabul airport) നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിമാനത്താവളത്തിനുള്ളിൽ കയറാനായി പുറത്ത് കാത്തു നിൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
തങ്ങളെ രക്ഷിക്കാൻ കാബൂൾ വിമാനത്താവളത്തിന് പുറത്ത് നിൽക്കുന്ന ജനങ്ങൾ അമേരിക്കൻ സൈനികരോട് അഭ്യർഥിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. യുഎസ്, ബ്രിട്ടീഷ് സൈനികർ നിൽക്കുന്ന മുള്ള് വേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞു കൊടുത്ത് രക്ഷിക്കാനും ഇവർ ആവശ്യപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന പൗരന്മാർക്കായി ബ്രിട്ടൺ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. 20,000 അഫ്ഗാൻകാർക്ക് അഭയം നൽകുമെന്ന് ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...