സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.  എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ലേലത്തിന് വെക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത്. 1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. 


ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.