ഒക് ലഹോമ:  പതിനാറു വയസുകാരനായ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിൽ  ഏര്‍പ്പെട്ട  26കാരിയായ അദ്ധ്യാപികയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക് ലഹോമയിലാണ് സംഭവം.  സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ അദ്ധ്യാപികയാണ്  പ്രതിയായ ൻ‌ഡി ലാന്റ്സ്. പതിനാറുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും വിദ്യാർത്ഥിക്ക് നഗ്നസെൽഫി അയച്ചതിനുമാണ് ഇവര്‍ക്കെതിരെ  കേസ് എടുത്തത്. കാർനെഗീ ഹൈസ്ക്കൂളിൽ  അദ്ധ്യാപിക ആയിരുന്നു ലാന്റ്സ്. ലൈംഗിക ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് നവംബർ പകുതിയോടെ ഇവർ ജോലിയിൽ നിന്ന് രാജി വച്ചിരുന്നു. 


ഒക് ലഹോമയില്‍ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ആൺകുട്ടികളുടെ പ്രായം 16 ആണ്. പക്ഷേ, ഒരു അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് ഇത് ബാധകമല്ല.


അതേസമയം,  തനിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് മറുപടി നൽകാൻ 26കാരിയായ ആൻ‌ഡി ലാന്റ്സ് കാഡോ കൗണ്ടി കോടതിയിൽ ഹാജരായിരുന്നു.


ഹൈസ്ക്കൂളിലെ പതിനാറുകാരനായ വിദ്യാർത്ഥിയുമായിഅദ്ധ്യാപികയായ   ലാന്റ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി കാർനീഗി സ്കൂൾ സൂപ്രണ്ട് എറിക് സ്മിത്ത് പ്രാദേശിക പോലീസിനെ അറിയിക്കുകയായിരുന്നു.  അദ്ധ്യാപികയുടെ നഗ്നഫോട്ടോ വിദ്യാർത്ഥി സ്കൂളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് ലാന്റിസിന് എതിരെ ആരോപണങ്ങൾ ഉയർന്നതെന്ന് സ്മിത്ത് പറഞ്ഞു. 


Also read: ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു


ചോദ്യം  ചെയ്യലില്‍ ഫോട്ടോയെക്കുറിച്ച്  ഒരു  അറിവുമില്ലെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.  എന്നാൽ, പിന്നീട്  ആൺകുട്ടിയുമായി തനിക്ക് ഉചിതമല്ലാത്ത ബന്ധമുണ്ടെന്നും ലൈംഗികബന്ധത്തിൽ ഏർപെട്ടിട്ടുണ്ടെന്നും അദ്ധ്യാപിക  സമ്മതിക്കുകയായിരുന്നു. 


 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy