ന്യൂയോർക്ക്:  കോറോണ മഹാമാരിയെ ഭീകരർ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സഭ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ മഹാമാരി ലോകത്തിന് ഭീഷണിയാണ് അതിനിടയിൽ ഭീകരർ ഇത് ഉപയോഗിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.  


ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് ഭീകരര്‍ക്കുമുമ്പില്‍ തുറന്ന് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  വൈറസ് ബാധിച്ച ആളിൽ നിന്നും  സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 


കോറോണ വിഷയത്തിൽ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോണഫറൻസ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ്  അദ്ദേഹം ഇപ്രകാരമൊരു പരാമർശം നടത്തിയത്. 


മാത്രമല്ല കൊറോണക്കെതിരായ പോരാട്ടം ഒരു തലമുറയുടെ പോരാട്ടമാണെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.


എല്ലാ സര്‍ക്കാരുകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടാതെ ഇതൊരു ആഗോള പ്രതിസന്ധിയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണെന്നും സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.