ടെസ്ല ഇന്ത്യയിലേക്കെത്താൻ ഇനിയും പ്രതിസന്ധികൾ ഏറെയുണ്ടെന്ന് ഇലോൺ മസ്ക്
ഇന്ത്യയിൽ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ എപ്പോൾ അവതരിപ്പിക്കുമെന്ന ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ഇലോൺ മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ടെക്സസ്: ടെസ്ല കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് ഇനിയും ഏറെ പ്രതിസന്ധികൾ ഉണ്ടെന്ന് ഇലോൺ മസ്ക്. ഇന്ത്യയിൽ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ എപ്പോൾ അവതരിപ്പിക്കുമെന്ന ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ഇലോൺ മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിൽ ടെസ്ല കാറുകൾ ഇറക്കുമതി ചെയ്ത് വിൽപ്പനയ്ക്ക് എത്തിക്കാൻ കമ്പനി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ നികുതി ഇളവുകൾ ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കമ്പനി.
കമ്പനി തങ്ങളുടെ ആവശ്യങ്ങൾ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും ചെയ്തിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് മസ്ക് വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് മസ്കോ കമ്പനിയോ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...