Thailand ൽ രാജാവിനെതിരെ പ്രതിഷേധം കനക്കുന്നു Bangkok ൽ സമരക്കാരും പൊലീസും ഏറ്റുമുട്ടി
തായിലാൻഡ് രാജാവ് Maha Vajiralongkorn അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് ജനാധിപത്യ അനുഭാവികൾ. രാജാവ് സൈന്യത്തിന് നേരിട്ട് നിർദേശം നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് സമരാനുകൂലികളുടെ ആവശ്യം
Bangkok : Thailand ൽ രാജാവിനെതിരെ പ്രതിഷേധിച്ച ജനാധിപത്യ അനുഭാവികളും പൊലീസും തമ്മിൽ ഏറ്റമുട്ടി. തായിലാൻഡ് രാജാവ് Maha Vajiralongkorn അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു ജനാധിപത്യ അനുഭാവികൾ രാജാവിനെതിരെ സമരത്തിനിറങ്ങിയത്. അതോടൊപ്പം രാജാവ് സൈന്യത്തിന് നേരിട്ട് നിർദേശം നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് സമരാനുകൂലികളുടെ ആവശ്യം.
ഏകദേശം രണ്ടായിരത്തോളം പ്രതിഷേധക്കാരാണ് തായിലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ (Bangkok) വിജയ സ്മാരകത്തിന്റെ മുമ്പിൽ തടിച്ച് കൂടിയത്. സമരക്കാർ പിന്തിരിപ്പിക്കുന്നതിനായി തായി പൊലീസ് ജല പീരീങ്കിയും റബർ ബുള്ളറ്റും ഉപയോഗിക്കുകയും ചെയ്തു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരേക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതും പൊലീസിന് നേരെ കുപ്പി ഗ്ലാസുകൾ വലിച്ചെറഞ്ഞതുമാണ് സമരന്തരീഷം പ്രക്ഷോഭമായി മാറിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ALSO READ : Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
റിപ്പോർട്ടുകൾ പ്രകാരം രണ്ടു പേരുടെ അറസ്റ്റ് തായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജാവ് വാജിരലോങ്‌കോണും (Maha Vajiralongkorn) പ്രധാനമന്ത്രി പ്രായുത് ചാൻ ഒച്ചയും അധികാരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി പ്രതിഷേധം നടത്തുകയാണ് സമാരനുകൂലികൾ.
ALSO READ: Covid 19: Srilanka ചൈനീസ് നിർമ്മിത Sinopharm വാക്‌സിന് പകരം ഇന്ത്യൻ നിർമ്മിത വാക്‌സിൻ ഉപയോഗിക്കും
തായി നിയമപ്രകാരം രാജാവിനെ വിമർശിക്കുന്നത് നിയമവിരുദ്ധമാണ്. 15 വർഷം വരെ ജയിൽ വാസം ലഭിക്കുന്ന കുറ്റവും കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക