ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളത്. അവയിൽ പലതും കാഴ്ചക്കാരെ ആകർഷിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയിൽ വ്യൂസ് കൂട്ടുന്നതിനും ആയി മനപ്പൂർവമായി കെട്ടിച്ചമച്ചവയും ആകാറുണ്ട്. ഇവയ്ക്ക് പുറമെ കൺമുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേർക്കാഴ്ചയായി വരുന്ന വീഡിയോകളുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവയിൽ ഒരുപക്ഷേ നമ്മളുടെ കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകളോ മനസ്സിനെ ഈറൻ അണിയിക്കുന്നതും നമ്മിൽ ഞെട്ടൽ ഉണ്ടാക്കുന്നതും അതിശയിപ്പിക്കുന്നതും തരത്തിലുള്ള വീഡിയോകൾ ഉണ്ടാകാറുണ്ട്.അത്തരത്തിൽ കാണുന്നവരിൽ ഞെട്ടൽ ഉണ്ടാക്കുന്നതും ഭീതി പടർത്തുന്നതുമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് പാടെ വിഴുങ്ങുന്ന ഭീകരമായ ഒരു കാഴ്ച.


ALSO READ: അറിയിക്കാതെ ഗർഭഛിദ്രം ചെയ്തു; യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു


ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ നിന്നാണ് ഈ വീഡിയോ എത്തിയിട്ടുള്ളത്. അവിടെ ഉള്ള ഒരുൾനാടൻ പ്രദേശമാണ് വിഡിയോയിൽ. കാണാൻ ഭംഗിയും വിസ്താരവും ഉള്ള ഒരു പുഴ. ഇതിൽ കരയോട് ചേർന്നുള്ള ഭാഗത്തായി, വലിയ ആഴമില്ലാത്തിടത്ത് മൂന്ന് ചെറിയ കുട്ടികൾ വെള്ളത്തിൽ കളിക്കുകയാണ്. ഇതിനിടെ ഒരു കുട്ടി പെട്ടെന്ന് മുങ്ങിപ്പോകുന്നു. അപ്പോഴും എന്താണ് സംഭവമെന്ന് നമുക്ക് മനസിലാകില്ല.


 



ഞെട്ടലോടെ കൂടെയുള്ള കുട്ടികൾ നോക്കുമ്പോഴാണ് വെള്ളത്തിൽ നിന്നും ഒരു ഹിപ്പൊപ്പൊട്ടാമസ് പൊങ്ങി വരുന്നതും കുട്ടിയെ പിടിക്കുന്നതുമായി കാണുന്നത്. ഇത് കണ്ട് ഭയന്ന് വിറച്ച് കൂടെയുള്ള മറ്റു കുട്ടികൾ നിലവിളിച്ചുകൊണ്ട് വെള്ളത്തിൽ നിന്നും കയറി ഓടുന്നതും കാണാം. കൂടാതെ വീഡിയോ എടുത്തു കൊണ്ടിരുന്ന വ്യക്തിയും ഈ കാഴ്ചയിൽ ഞെട്ടുകയും ഫോൺ അവിടെ ഉപേക്ഷിച്ചു പോകുന്നു. ഇതോടെ വീഡിയോ അവിടെ വച്ച് അവസാനിക്കുകയുമാണ് ചെയ്യുന്നത്. ഏതായാലും ഹിപ്പോ വിഴുങ്ങാൻ ശ്രമിച്ച കുട്ടി രക്ഷപ്പെട്ടതായാണ് പിന്നീട് ലഭിച്ചിരിക്കുന്ന വിവരങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.