ചങ്കിലെ ചൈനയല്ല, ചങ്കിൽ കുത്തുന്ന ചൈന
ലോകരാജ്യങ്ങളിൽ സാമ്രാജ്യത്വ മനോഭാവം ഇന്നും തുടർന്ന്കൊണ്ട് പോകുന്ന ഏക രാജ്യമാണ് ചൈന.എല്ലാം തങ്ങളുടെ കൈപ്പിടിയിലാക്കാൻ എന്ത് നെറികേടും ചെയ്യാൻ മടിയില്ലാത്ത സ്വഭാവം
ഇന്ത്യ-ചൈന ഭായ് ഭായ് എന്നുറക്കെ പറഞ്ഞ്, ഐക്യരാഷ്ട്ര സഭയിൽ വരെ അംഗത്വം നേടിക്കൊടുത്ത നമ്മുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ ചങ്കിൽ കുത്തിയാണ് ആദ്യം China, ഇന്ത്യക്ക് മുന്നിൽ തങ്ങളുടെ തനി നിറം കാണിച്ചത്. ഒരിക്കലും കമ്മ്യൂണിസ്റ്റ് ചൈന തങ്ങളെ പിന്നിൽ നിന്നും കുത്തില്ലെന്ന് കരുതിയ നെഹ്രുവിന് തെറ്റി. 1962 ചൈന ഇന്ത്യയെ ആക്രമിച്ചു.1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്.
1959ല്‍ തിബത്തൻ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് തിബത്തിൻ്റെ ആത്മീയ നേതാവ് Dalai Lama അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുകയും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചതും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പ്രേരണയായതും. ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നതും ഇന്ത്യ ദലൈലാമയെ പിന്തുണയ്ക്കുന്നതുകൊണ്ടുതന്നെയാണ്.
Also Read : ചൈന,പാകിസ്ഥാന്‍,നേപ്പാള്‍ അതിര്‍ത്തികള്‍ അശാന്തം;രണ്ടും കല്‍പ്പിച്ച് നരേന്ദ്രമോദി!
യുദ്ധത്തിനു പിന്നാലെ ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദവും ഉന്നയിച്ചു. ഇതോടെ ഇന്ത്യാ ചൈന ബന്ധം എന്നെന്നേന്നുക്കുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു.
ലോകരാജ്യങ്ങളിൽ സാമ്രാജ്യത്വ മനോഭാവം ഇന്നും തുടർന്ന്കൊണ്ട് പോകുന്ന ഏക രാജ്യമാണ് ചൈന.എല്ലാം തങ്ങളുടെ കൈപ്പിടിയിലാക്കാൻ എന്ത് നെറികേടും ചെയ്യാൻ മടിയില്ലാത്ത സ്വഭാവം. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി, മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ശക്തി, വലിയ വ്യാവസായിക രാജ്യം, ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് ഉടമയായ രാഷ്ട്രം. ഒപ്പം ഏറ്റവും അധികം അഴിമതി, പരിസ്ഥിതി നശീകരണം, മനുഷ്യാവകാശ ലംഘനങ്ങൾ, ലക്ഷങ്ങളെ കൂട്ടക്കൊല നടത്തൽ തുടങ്ങിയ ചീത്തപ്പേരുകൾക്കും ഉടമ.
അതിനോടൊപ്പം അതിർത്തി പങ്കിടുന്ന 18 രാഷ്ട്രങ്ങളിൽ 16 നോടും അതിർത്തി തർക്കം നിലനിർത്തുന്ന നിരുത്തരവാദ രാഷ്ട്രം കൂടിയാണ് ചൈന. സ്വാതന്ത്ര്യം കിട്ടിയതു മുതൽ ഇന്നും പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ നിലവിൽ ഉണ്ട്. റഷ്യ, ഇന്ത്യ, ജപ്പാൻ, വടക്കൻ കൊറിയ, വിയറ്റ്നാം, പാക്കിസ്ഥാൻ, തായ്വാൻ, മംഗോളിയ, മ്യാൻമാർ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, കസാക്കിസ്ഥാൻ, ലാവോസ്, ഭൂട്ടാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്കൻ കൊറിയ. തുടങ്ങിയവയാണ് ഈ വഴക്കാളി രാഷ്ട്രത്തിന്റെ നിർഭാഗ്യവാൻമാർ ആയ അയൽക്കാർ.
ഇതിൽ ഏറ്റവും വലിയ രാജ്യമായ റഷ്യയുമായിപ്പോലും ഇപ്പോഴും പരിഹരിക്കാത്ത തർക്കം സൈബീരിയൻ പ്രവിശ്യയിൽ നിലവിൽ ഉണ്ട്. വൻശക്തി ആയത് കൊണ്ടു മാത്രമാണ് റഷ്യയുമായി ഒരിക്കലും ഏറ്റുമുട്ടലിൽ കലാശിക്കാതിരുന്നത്.
മറ്റ് രാജ്യങ്ങളെ അക്രമിച്ച് കയ്യടക്കുന്നതിനൊപ്പം ദുർബലരായ രാജ്യങ്ങളെ സൗഹൃദവലയം തീർത്ത് തങ്ങളുടെ വലയിൽ വീഴ്ത്തുക എന്ന തന്ത്രവും ചൈന പണ്ടേ പയറ്റി വരുന്ന അടവുകളിൽ ഒന്നാണ്. ഈ സൗഹൃദരാഷ്ട്രങ്ങൾ പലതും ചൈനയുടെ കടക്കാർ കൂടിയാണ്. അതുകൊണ്ട് തന്നെ ചൈനയെ എതിർത്ത് സംസാരിക്കുക എന്നത് അവർക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല. ഉത്തരകൊറിയ, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയവ ഇതിനുദാഹരണം മാത്രം.
Also Read: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് മോദി
പാക്കിസ്ഥാനെ ഇളക്കി വിട്ട് ഇത്രനാൾ പിന്നിൽ നിന്ന് കളിച്ചിരുന്ന ചൈന ഇപ്പോൾ വീണ്ടും മുന്നിൽ നിന്ന് ആക്രമിക്കാൻ വരികയാണ്. അതിർത്തിയിൽ ചൈനീസ് സൈന്യം സജ്ജമായിക്കഴിഞ്ഞു. ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യൻ പട്ടാളക്കാരും തയ്യാറായി ഇരിക്കുകയാണ്. ഏത് നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം.ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണ് പ്രത്യേകിച്ച് അമേരിക്ക. ഇത് തന്നെയാണ് ചൈനയെ ചൊടിപ്പിക്കുന്നതും.
1949ല്‍ തിബത്തിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി സാമ്രാജ്യം വികസിപ്പിച്ചതിന് ശേഷമാണ് ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായത്. തിബത്ത് ഒരു സ്വതന്ത്രരാജ്യമായി തുടര്‍ന്നിരുന്നുവെങ്കില്‍ ചൈനയുമായി നമുക്ക് അതിര്‍ത്തിത്തര്‍ക്കം ഉണ്ടാവുമായിരുന്നില്ല.
ലോകം കോവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുമ്പോൾ ചൈനയുടെ ഇത്തരം നീക്കം ലോകരാജ്യങ്ങൾ എങ്ങനെ വിലയിരുത്തുമെന്നും കണ്ടുതന്നെയറിയാം. സൈനീക ബലത്തിലും സാമ്പത്തിക ബലത്തിലും ചൈന മുന്നിലാണെങ്കിലും ഇന്ത്യയും ഒട്ടും പിന്നിലല്ല. ഭയന്ന് പിൻവാങ്ങാൻ ഇന്ത്യക്കാർ ശീലിച്ചിട്ടുമില്ല.