ഫ്രാന്‍സിൽ തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു
തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയായിരുന്നു പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഫ്രാന്‍സിലുടനീളം തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധസമരങ്ങള്‍ ശക്തി പ്രാപിക്കുന്നു.മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഫ്രാൻസിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിയത്. തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയായിരുന്നു പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഫ്രാന്‍സിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 6.2 ശതമാനമാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗതാഗത മേഖലയിലുള്ളവർ, സ്‌കൂള്‍ അധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവർ പണിമുടക്കിയതോടെ ഗതാഗത സംവിധാനത്തിലും സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും ഭാഗികമായി തടസം നേരിട്ടു.രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ഒരുലക്ഷത്തിലധികംപേര്‍ പങ്കെടുത്തെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ.
മുതലാളിത്ത വിരുദ്ധരായ ‘ബ്ലാക്ക് ബ്ലോക്ക്’ പ്രതിഷേധക്കാരും പാരിസില്‍ നടന്ന ഡെമോയില്‍ പങ്കെടുത്തിരുന്നു. 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതെന്നും സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരും ആഴ്ചകളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്കും നടപടികളിലേക്കും കടക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...