Francisca Susano| 124 വയസ്സ്, ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ `ലോല` മുത്തശ്ശി വിട പറഞ്ഞു
ഫിലൈപ്പൈൻസ് നീഗ്രാസ് ഒാസിഡൻറൽ പ്രവിശ്യയിൽ തിങ്കളാഴ്ചയായിരുന്നു സൂസന്നോയുടെ അന്ത്യം
ന്യൂഡൽഹി: ഭൂമിയിൽ ഇത് വരെ ജീവിച്ചിരുന്നതിൽ ഏറ്റവും പ്രായം കൂടിയ ലോല മുത്തശ്ശി അന്തരിച്ചു. 19ാം നൂറ്റാണ്ടിൽ ജനിച്ച ഫ്രാൻസ്സിസ്കോ സൂസന്നോ എന്ന ലോലയാണ് 124ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞത്.
ഫിലിപ്പൈൻസ് സ്വദേശിയായ ഫ്രാൻസിസ്കയ്ക്ക് മുൻപ് ലോകത്തിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയത് ജീൻ കാൾമെൻറ് ആയിരുന്നു. ഇവരുടെ റെക്കോർഡ് മറി കടന്നാണ് ലോല മുത്തശ്ശി പട്ടികയിൽ ഇടം നേടിയത്.
Also Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
ഫിലൈപ്പൈൻസ് നീഗ്രാസ് ഒാസിഡൻറൽ പ്രവിശ്യയിൽ തിങ്കളാഴ്ചയായിരുന്നു സൂസന്നോയുടെ അന്ത്യം. സൂസന്നോ തമസിക്കുന്ന കാബൻകാലൻ നഗരത്തിലെ അധികൃതർ തന്നെയാണ് അവരുടെ മരണം സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ALSO READ: Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്
124 വയസ്സാണെങ്കിലും ലോലയുടെ ഗിന്നസ് ബുക്കിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുന്നതേയുള്ളു. 1897-ൽ ജനിച്ച സൂസന്നോ ഫിലിപ്പൈൻസിലെ സ്പെയിൻ അധിനിവേശ കാലത്താണ് ജീവിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...