ന്യൂഡൽഹി: ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്.  ശരിക്കും പറഞ്ഞാൽ മൊബൈൽ ഇല്ലാതെ ഒരു ദിനം എങ്ങനെ മറികടക്കും എന്നത് ചിന്തിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്.  ഇന്ന് കുട്ടികളായാലും ശരി മുതിർന്നവരായാലും ശരി എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുണ്ടാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരമൊരു സാഹചര്യത്തിൽ സ്‌മാർട്ട്‌ഫോൺ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയെന്ന്തന്നെ പറയാം. പാക്കിസ്ഥാനിൽ മൊബൈലുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമം സോഷ്യൽ മീഡിയയിൽ പ്രധാന വാർത്തയായിട്ടുണ്ട്. മൊബൈലിന്റെ കാര്യത്തിൽ പാക്കിസ്ഥാനിൽ മാത്രമല്ല പല രാജ്യങ്ങളിലും വിചിത്രമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  അത് കേട്ടാൽ നിങ്ങൾ ശരിക്കും ആശ്ചര്യപ്പെടും.


Also Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു


പാക്കിസ്ഥാനിൽ പുതിയ നിയമം വന്നു


കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കൊണ്ടുവന്ന ഒരു ബിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.  ഈ നിയമ പ്രകാരം ആരുടെയെങ്കിലും മൊബൈൽ ഫോൺ അനുവാദമില്ലാതെ സ്പർശിച്ചാൽ അയാൾക്ക് 6 മാസം തടവ് ലഭിക്കും.


ചൈനയിൽ സമയപരിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ മൊബൈലുകൾ പ്രവർത്തിപ്പിക്കാൻ കഴിയൂ


കുട്ടികൾക്കും മുതിർന്നവർക്കും ആഴ്ചയിൽ 3 മണിക്കൂർ മാത്രമേ മൊബൈൽ അല്ലെങ്കിൽ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ കഴിയൂ എന്നൊരു നിയമം കുറച്ച് കാലം മുൻപ് തന്നെ ചൈനയിൽ നിലവിൽ വന്നിരുന്നു.  ഇതിൽ അനുവദിച്ച സമയത്തിൽ കൂടുതൽ സമയം ആരെങ്കിലും മൊബൈലിൽ ഗെയിം കളിക്കുന്നതായി കണ്ടെത്തിയാൽ, ഗെയിം ദാതാവിനെതിരെയും കളിക്കുന്ന ആളിനെതിരെയും കർശന നടപടിയെടുക്കും. 


ചൈനയിലെ ജനസംഖ്യ കൂടുതലായതിനാൽ ചൈനയിൽ മൊബൈലിന്റെ ഉപയോഗം പരിധിയേക്കാൾ കൂടുതലാണ്. അവിടത്തെ ആളുകൾ കൂടുതൽ ഫോൺ വാങ്ങുന്നില്ല കാരണം ആരെങ്കിലും പുതിയ മൊബൈൽ എടുത്താലും, നമ്പർ എടുത്താലും അയാളുടെ മുഖം സ്കാൻ ചെയ്ത് സൂക്ഷിക്കുമെന്ന നിയമവും പുറപ്പെടുവിച്ചിട്ടുണ്ട്.


ഫോൺ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാൻ ജപ്പാനിൽ ഉണ്ടാക്കിയ നിയമങ്ങൾ (Rules made in Japan to get rid of phone addiction)


ജപ്പാനിലും മൊബൈൽ ഫോണിന്റെ ആസക്തിയിൽ (Addiction) നിന്നും ജനങ്ങളെ മുക്തരാക്കാൻ നിയമം കൊണ്ടുവന്നിട്ടുണ്ട്.  റോഡിലൂടെ നടക്കുമ്പോൾ ആരെങ്കിലും മൊബൈൽ ഫോണിൽ നോക്കിയാൽ വൻ പിഴ ഈടാക്കുമെന്നതാണ് ഭരണകൂടം കൊണ്ടുവന്ന  നിയമം.  അതായത് നിങ്ങൾ വാഹനമോടിക്കുന്നില്ലെങ്കിലും കാൽനടയായി പോകുമ്പോഴും മൊബൈൽ ചലിപ്പിക്കാൻ കഴിയില്ലയെന്നർത്‌ഥം.


മൊബൈലിന്റെ ഏറ്റവും വലിയ പ്രയോജനം എന്നു പറയുന്നത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും ആരെയായാലും വിളിക്കാം സംസാരിക്കാം എന്നതാണ്.  എന്നാൽ പോർച്ചുഗലിൽ കൊണ്ടുവന്നിട്ടുള്ള നിയമം എന്താണെന്നുവച്ചാൽ ഓഫീസ് സമയം കഴിഞ്ഞ് കമ്പനിയുടെ മേധാവിക്ക് തന്റെ ജീവനക്കാരെ വിളിക്കാൻ കഴിയില്ല എന്നതാണ്.  


അടച്ചിട്ട കാറിൽ ഫോൺ ഓടിച്ചാൽ ശിക്ഷ ലഭിക്കും (If you drive a phone in a closed car, you will get punishment)


ശരിക്കും പറഞ്ഞാൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുത് എന്നത് വളരെ ശരിയായുള്ള കാര്യമാണ് എന്തെന്നാൽ വണ്ടിയോടിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വേറെ ഒരിടത്തും പോകരുത് എന്നതുകൊണ്ട്.  അങ്ങനെയായാൽ അപകടം സംഭവിച്ചേക്കാം. പക്ഷേ വണ്ടി ഓടിക്കുന്നില്ലെങ്കിൽ പിന്നെ മൊബൈൽ നോക്കുന്നതിൽ വലിയ പ്രശ്നമൊന്നും ഇല്ല.   


എന്നാൽ ഫ്രാൻസിൽ അങ്ങനെയൊരു നിയമമുണ്ട്.  എന്തെന്നാൽ നിങ്ങൾ റോഡിലോ സമീപത്തോ അടച്ച കാറിൽ (എഞ്ചിൻ ഓഫ്) ഇരിക്കുകയാണെങ്കിൽ പോലും നിങ്ങൾക്ക് മൊബൈൽ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾക്ക് അംഗീകൃത പാർക്കിംഗിൽ വണ്ടി ഒതുക്കിയ ശേഷം നിങ്ങൾക്ക് മൊബൈൽ ഉപയോഗിക്കാം.


രാജ്യാന്തര കോളുകൾ വിളിച്ചാൽ കടുത്ത ശിക്ഷ (Strict punishment will be given for making international calls)


മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ നമ്മൾ വേണ്ടപ്പെട്ടവരെ വിളിക്കും അല്ലെ.  അത് രാജ്യാന്തരമായാലും ശരി അന്താരാഷ്ട്രമായാലും ശരി അല്ലെ.  അതുകൊണ്ടുതന്നെ നിങ്ങളും അന്താരാഷ്ട്ര കോളുകൾ ചെയ്യുന്നുണ്ടാകാം. 


എന്നാൽ ഉത്തര കൊറിയയിൽ അത് നടക്കില്ല. അന്താരാഷ്ട്ര കോളുകൾ ചെയ്താൽ ശിക്ഷ ലഭിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ.  അതുകൊണ്ടുതന്നെ അവിടെ അന്താരാഷ്ട്ര കോളുകൾ ആരെങ്കിലും ചെയ്താൽ അവരെ പോലീസ് പിടിക്കും കനത്ത ശിക്ഷ നൽകുകയും ചെയ്യും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.