ന്യൂയോർക്ക്: അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. വെർമണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോട്ട്.  സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്. അക്രമിയെ പിടികൂടാനായില്ല എന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 'അസാധാരണ' വൈറസല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധന മാത്രം, ചൈന


ഇസ്രയേൽ ഹമാസ് യുദ്ധ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമിതെന്ന വിലയിരുത്തലിലാണ് പോലീസ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ടു പേർ ഐസിയുവിലാണ്. ഇവർ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിവച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് റിപ്പോർട്ട്.  ആക്രമണത്തിന്റെ കാരണം ഇത്‌വരെ വ്യക്തമായിട്ടില്ല. 


Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും; മഹാധനയോഗം ഇവരെ കോടീശ്വരരാക്കും!


വെടിയേറ്റവരിൽ രണ്ടുപേർ അമേരിക്കൻ പൗരത്വം നേടിയവരും ഒരാൾ നിയമപരമായ താമസക്കാരനുമായിരുന്നു. ലഭിക്കുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മൂന്നുപേരും കെഫിയ ധരിക്കുന്നവരും അറബിക് സംസാരിക്കുന്നവരുമാണ്. ഇവർക്കു നേരെ ആക്രോശിച്ച അക്രമി അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.