മെയ് 15ന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് അന്താരാഷ്ട്ര കുടുംബ ദിനം. കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹികവും ജനസംഖ്യാപരവും സാമ്പത്തികവുമായ ഘടകങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും മെയ് 15 ന് ലോകമെമ്പാടുമുള്ള ആളുകൾ അന്താരാഷ്ട്ര കുടുംബദിനം ആചരിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്ന ധർമ്മവും അന്താരാഷ്ര കുടുംബദിനത്തിനുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതിനാൽത്തന്നെ കുടുംബങ്ങൾക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ പങ്കുണ്ട്. വ്യക്തികളുടെ സ്വഭാവ രൂപീകരണം ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും അവർ വളർന്ന് വന്ന സാഹചര്യവും കുടുംബ പശ്ചാത്തലവും നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളിൽ ഊഷ്മളത നിലനിർത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് അനുഭവങ്ങളിൽ നിന്ന് ഓരോരുത്തരും നിത്യേന മനസിലാക്കുന്നുണ്ട്. 

Read Also: സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാൻ; പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക്


ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുടുംബങ്ങളുടെ പ്രാധാന്യം മനുഷ്യരെ ഓർമിപ്പിക്കാൻ വേണ്ടിയാണ് മേയ് 15 ലോക കുടുംബ ദിനമായി ആചരിക്കുന്നത്. ഈ ദിവസം, ദേശീയ കുടുംബ ദിനങ്ങൾ ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികൾ ലോകമെമ്പാടും സംഘടിപ്പിക്കുന്നുണ്ട്.  


1980 കളിലാണ് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1983-ൽ, സാമൂഹിക വികസന കമ്മീഷൻ വികസന പ്രക്രിയയിൽ കുടുംബത്തിന്‍റെ പങ്കിനെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചിരുന്നു. 1993 മുതലാണ് എല്ലാ വർഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനമായി ആഘോഷിക്കുന്നത്. 

Read Also: Covid Update: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിന് കോവിഡ് സ്ഥിരീകരിച്ചു


കുടുംബങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും സാമൂഹിക പുരോഗതിയ്ക്കും വേണ്ടി ഐക്യരാഷ്ട്രസഭയും ലോക സമാധാന ഫെഡറേഷനുമാണ് ഈ ദിനം വിഭാവനം ചെയ്തത്. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളിൽ സ്വാധീനം ചെലുത്തുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര കുടുംബദിനം ജനങ്ങൾക്ക് അവസരം നൽകുന്നു.


"കുടുംബങ്ങളും നഗരവൽക്കരണവും" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്‍റെ പ്രമേയം. നഗര കേന്ദ്രീകൃത സമൂഹത്തിൽ സുസ്ഥിരവും സൗഹാർദപരവുമായ കുടുംബാന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇക്കൊല്ലത്തെ പ്രമേയത്തിലൂടെ യു.എൻ ലക്ഷ്യമിടുന്നത്. കൂടാതെ, നഗരവൽക്കരണം മൂലം ലോകമെമ്പാടുമുള്ള കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും ഇതിലൂടെ ഉയർത്തിക്കാട്ടാനാകുമെന്നും ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ