കോവിഡിന്റെ (Covid 19) ഒന്നാം തരം​ഗവും രണ്ടാം തരം​ഗവും എല്ലാം ലോകത്തെ മുഴുവൻ വലച്ചപ്പോഴും ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ഒരു രാജ്യമുണ്ടായിരുന്നു. ദക്ഷിണ പസിഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയാണ് (Tonga) ആ രാജ്യം. എന്നാൽ ടോം​ഗയിൽ ആദ്യമായി ഒരു കോവിഡ് കേസ് (Covid Case) റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോംഗയിൽ കഴിഞ്ഞ ദിവസമാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ന്യൂസിലാന്‍ഡില്‍ (New zealand) നിന്നെത്തിയ ഒരു യാത്രക്കാരനാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവായതെന്ന് ടോംഗോ പ്രധാനമന്ത്രി പൊഹിവ ട്യുനോറ്റ അറിയിച്ചു.


രോ​ഗം സ്ഥിരീകരിച്ചയാൾ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെന്നും ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് വിമാനം കയറുമ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരും ക്രൂ അംഗങ്ങളും ക്വാറന്റൈനിലാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 


Also Read: Kerala COVID Update : സംസ്ഥാനത്ത് 7167 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2674 പേരും വാക്സിൻ സ്വീകരിച്ചവർ


ഒരാള്‍ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. രാജ്യത്ത് 86 ശതമാനം പേരും ആദ്യ ഡോസും 62 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി അമേലിയ ട്യുപൊലുറ്റു പറഞ്ഞു. എത്രയും വേഗം വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.


Also Read: Kerala COVID Update : സംസ്ഥാനത്ത് 7427 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 62 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു


2020 മാർച്ചിൽ രോ​ഗ വ്യാപനം തീവ്രമായി തുടങ്ങിയത് മുതല്‍ അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി അടച്ചിരിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധിക്കാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നായിരുന്നു ടോംഗ. ഒരു ലക്ഷമാണ് ടോംഗയിലെ ജനസംഖ്യ (Population). ന്യൂസിലാന്‍ഡില്‍ (New Zealand) നിന്ന് 2380 കിലോമീറ്ററും ഫിജിയില്‍ നിന്ന് 800 കിലോമീറ്ററുമാണ് ദൂരം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.