Train Fire in Bangladesh: ബംഗ്ലാദേശിൽ തീവണ്ടിയ്ക്ക് തീപിടിച്ച് 4 പേർ മരിച്ചു, ആക്രമണം ആസൂത്രിതമെന്ന് പോലീസ്
Train Fire in Bangladesh: തീവണ്ടിയുടെ അഞ്ച് കമ്പാർട്ടുമെന്‍റുകളെങ്കിലും `അക്രമികൾ` കത്തിച്ചിട്ടുണ്ടെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Train Fire in Bangladesh: ബംഗ്ലാദേശിലെ ഗോപിബാഗിൽ ഇന്‍റർസിറ്റി ബെനാപോൾ എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് 4 പേർ വെന്തു മരിച്ചു. വെള്ളിയാഴ്ച രാത്രി 9.05 ഓടെയാണ് സംഭവം നടന്നത്.
തീവണ്ടിയുടെ അഞ്ച് കമ്പാർട്ടുമെന്‍റുകളെങ്കിലും "അക്രമികൾ" കത്തിച്ചിട്ടുണ്ടെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Also Read: Cold Wave Alert: രാജസ്ഥാനിൽ ശീത തരംഗം, തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴ; കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം
തീ നിയന്ത്രണവിധേയമാക്കാൻ ഏഴ് അഗ്നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തം ആസൂത്രിതമായ ആക്രമണമാണെന്ന് ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) അഡീഷണൽ കമ്മീഷണർ (ക്രൈം ആൻഡ് ഓപ്പറേഷൻസ്) മഹിദ് ഉദ്ദീൻ ആരോപിച്ചു.
Also Read: Lucky Floweing Plants: ഈ പൂച്ചെടികൾ വീട്ടില്‍ നട്ടുപിടിപ്പിക്കാം, ഭാഗ്യവും പണവും വര്‍ഷിക്കും
ആരാണ് തീവെപ്പ് നടത്തിയതെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാൽ ഇത് അട്ടിമറിയാണെന്നും മഹിദ് ഉദ്ദീൻപറഞ്ഞു. ആക്രമണം നടത്തിയവരെ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്നും സാധാരണക്കാരോടും കുട്ടികളോടും സ്ത്രീകളോടും ഉള്ള ഇത്തരം പെരുമാറ്റം മനുഷ്യത്വരഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം നടത്തിയവര്‍ സാധാരണ യാത്രക്കാരെപ്പോലെയാവാം ട്രെയിനില്‍ കടന്നുകൂടിയത് എന്നും അദ്ദേഹം പറഞ്ഞു. രാത്രി 9:07 ഓടെ എമർജൻസി സർവീസ് നമ്പറിൽ നിന്ന് ഫയർ റിപ്പോർട്ട് ലഭിച്ചതായി ധാക്ക റെയിൽവേ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഷ്റഫ് ഹുസൈൻ പറഞ്ഞു. ട്രെയിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാവും എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ദുരന്തം സംഭവിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിയാണോ ആക്രമികളുടെ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.