Schiphol: നിരവധി യൂറോപ്പ്യൻ രാജ്യങ്ങളിൽ (European Countries) ശനിയാഴ്ച്ച ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ പ്രതിരോധിക്കാൻ ആഗോളതലത്തിൽ നിരവധി ശ്രമങ്ങൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ജർമനിയിലും, ഇറ്റലിയിലും, ബ്രിട്ടനിലും ഇതിനോടകം തന്നെ ഒമിക്രോൺ മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നെതർലാൻഡിൽ സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ 61 യാത്രക്കാരെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറൻന്റീനിൽ പ്രവേശിപ്പിച്ചു. ലോകാരോഗ്യ സംഘടനാ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്ന് വിശേഷിപ്പിച്ച ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ചതിനാൽ, പല രാജ്യങ്ങളും യാത്ര വിലക്കുകൾ ഏർപ്പെടുത്തി തങ്ങളെ ശിക്ഷിക്കുകയാണെന്ന് സൗത്ത് ആഫ്രിക്ക പറഞ്ഞു.


ALSO READ: Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


 ഒമിക്രോൺ സ്ഥിരീകരിച്ചതിനെ പിന്നാലെ രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വാക്‌സിന് ഈ രോഗബാധ പ്രതിരോധിക്കാൻ കഴിയുമോയെന്നുള്ളതാണ് ഇപ്പൊൾ  നേരിടുന്ന ഏറ്റവും വലിയ ആശങ്കയെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഇതിന് ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിൽ രോഗം പരത്താൻ കഴിയുമെന്ന് ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു.


ALSO READ: Omicron Covid Variant| യഥാർത്ഥ ഭീകരത ഇപ്പോഴും അറിയില്ല, ഒമിക്രോൺ എന്ന അപകട വൈറസ്


 അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ കോവിഡ്  വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.


ALSO READ: South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍


 ബെൽജിയത്തിലാണ്  ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദത്തിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ  വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 


കൂടുതൽ അപകടകാരിയായ കൊറോണ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്  ഏര്‍പ്പെടുത്തി.  യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡിന്‍റെ പുതിയ  വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.