Turkey Earthquake: സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമുഖത്തേക്ക് ആഗോള സഹായം ഒഴുകിയെത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു രാജ്യങ്ങള്‍ക്കും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 അംഗങ്ങളുള്ള രണ്ട് എൻഡിആർഫ് ടീമിനെ തുർക്കിയിൽ വിന്യസിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. ദുരിത ബാധിതർക്കായുള്ള ഭക്ഷണം, മരുന്ന് അടക്കമുളള വസ്തുക്കളുമായാണ് സേന തുർക്കിയിലേക്ക് പറന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പം ഉണ്ട്. 


Also Read:   Turkey Earthquake: തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കും


ലോകരാഷ്ട്രങ്ങളുടെ സഹായം തുർക്കിയേക്കും സിറിയയിലേക്കും പ്രവഹിക്കുകയാണ്. യൂറോപ്യൻ യൂണിയനും സഹായവുമായി രംഗത്തുണ്ട്. സാറ്റലൈറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനത്തിനായി 13ലധികം രാജ്യങ്ങൾ സഹായിക്കുന്നുണ്ട്. സിറിയയ്ക്കും അടിയന്തര സഹായം എത്തിക്കാൻ തയ്യാറാണെന്ന് യുറോപ്യൻ യൂണിയനും അമേരിക്കയും, ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.  ജർമനി ടെന്റുകൾ, ബ്ലാക്കറ്റുകൾ, ജനറേറ്ററുകൾ, കുടിവെള്ളത്തിനാവശ്യമായ സൗകര്യങ്ങൾ എന്നിവ അയച്ചിട്ടുണ്ട്. 


തുർക്കി നാറ്റോ അംഗമായതിനാൽ ആ നിലയ്ക്കും സഹായങ്ങൾ പ്രവഹിക്കുന്നുണ്ട്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും നൂറിലികം രക്ഷാപ്രവർത്തകരും എൻഞ്ചിനീയർമാരും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡും തുർക്കിയിലെത്തിയിട്ടുണ്ട്. 


റഷ്യൻ ദൗത്യസംഘം സിറിയയിൽ ഇറങ്ങി. റഷ്യൻ മിലിട്ടറിയുടെ 300 പേർ അടങ്ങുന്ന 10 യൂണിറ്റും സിറിയയിലുണ്ട്. തുർക്കിയ്ക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ്  ജോ ബൈഡൻ തുർക്കി പ്രസിഡന്‍റുമായി നേരിട്ട് ഫോണിൽ സംസാരിച്ചു.
 
 ജോർദാനും ഈജിപ്തും അടിയന്തര സഹായം എത്തിച്ചു. സാമ്പത്തിക പ്രതിസന്ധികളുള്ള ലെബനോൻ റെഡ് ക്രോസ്, ദുരന്ത നിവാരണ സേനകളെയും  ഇരുരാജ്യത്തേക്കും അയച്ചു. 


ചൈന തുർക്കിക്ക് ആറ് മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു. റെഡ് ക്രോസ് രണ്ട് ലക്ഷം ഡോളർ തുർക്കിയ്ക്കും സിറിയയും സഹായം പ്രഖ്യാപിച്ചു. ഇസ്രയേലും ഗ്രീസും  രക്ഷാപ്രവർത്തകർക്കൊപ്പം  വിദഗ്ധ എഞ്ചിനീയർമാരെയും മെഡിക്കൽ സംഘത്തെയും അയച്ചു.  


ജപ്പാൻ, മെക്സിക്കോ, ഓസ്ട്രേലിയ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, റൊമാനിയ ,സെർബിയ  രാജ്യങ്ങളും ദുരന്തഭൂമിയിലുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണ് തുർക്കിയും സിറിയയും അഭിമുഖീകരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.