Turkey Earthquake: തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം; 680 പേർക്ക് പരിക്കേറ്റു
Earthquake Again In Turkery: മേൽമണ്ണിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 680 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അങ്കാറ: നിരവധി ജീവനുകൾ അപഹരിച്ച ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കിയിൽ വീണ്ടും ഭൂചലനം രേഖപ്പടുത്തി. തുർക്കി-സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമായിരുന്നു റിപ്പോർട്ട് ചെയ്തത്. മേൽമണ്ണിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 680 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Also Read: Turkey Earthquake: തുര്‍ക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
രണ്ടാമത്തെ വൻ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അങ്കാറ നഗരത്തിനടുത്താണ് എന്നാണ് റിപ്പോർട്ട്. ഭൂചനത്തിന്റെ പ്രകമ്പനം സിറിയ ഈജിപ്ത് ലബനൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും ഇതിനിടയിൽ നിരവധിപേർ കുടുങ്ങിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുൻപ് 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റര് അകലെയാണ് ഇന്നലെയുണ്ടായ ഭൂകമ്പം. കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി തുർക്കി പ്രഖ്യാപിച്ചതും ഇതിനെ തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ദൗത്യ സംഘങ്ങളെ പിൻവലിച്ചതും. ഇതിനിടയിലാണ് തുർക്കിയിൽ വീണ്ടുമൊരു ഭൂചലനം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...