അബൂജ(നൈജീരിയ): ട്വിറ്ററിനെ അനിശ്ചിത കാലത്തേക്ക് വിലക്കി നൈജീരിയ (Nigeria). നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ (President Muhammed Buhari) ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിനെ വിലക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററിന് നൈജീരിയയിലെ പ്രവർത്തനങ്ങളിൽ പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നുവെന്ന് വാർത്താ വിതരണ മന്ത്രാലയം ആരോപിച്ചു. ആളുകൾ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്നതിന് ഹാഷ്ടാ​ഗുകൾ (Hashtag) ഉപയോ​ഗിച്ചപ്പോൾ അതിനെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമെന്നാണ് ട്വിറ്റർ വ്യക്തമാക്കിയത്. എന്നാൽ സർക്കാർ ട്വീറ്റ് (Tweet) ചെയ്യുന്ന കാര്യങ്ങൾ അടിച്ചമർത്താൻ നോക്കുകയാണെന്നും വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.


ALSO READ: Donald Trump: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക് വിലക്ക് രണ്ട് വർഷത്തേക്ക് കൂടി നീട്ടി


അതേസമയം, ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ വെരിഫൈഡ് ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തു. ഔദ്യോ​ഗിക അക്കൗണ്ടിൽ മാറ്റം വരുത്തിയിട്ടില്ല. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്ക്രിയമായിരുന്നു. ഇതേ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.


ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ബ്ലൂ ടിക്ക് നൽകുന്നതെന്നും സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ബ്ലൂ ടിക്ക് നൽകുന്നതെന്നും ട്വിറ്റർ വ്യക്തമാക്കി. ബ്ലൂ ടിക്ക് എപ്പോൾ വേണമെങ്കിലും ട്വിറ്ററിന് നീക്കം ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.