Dubai Airport | അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ദുബായിൽ രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ
ഷെഡ്യൂൾ അനുസരിച്ച് 5 മിനിറ്റ് വ്യത്യാസമാണ് രണ്ട് വിമാനങ്ങളുടെയും ടേക്ക് സമയം തമ്മിലുണ്ടായിരുന്നത്.
ടേക്കോഫിനായി ഒരേ റൺവേയിൽ വന്ന രണ്ട് വിമാനങ്ങൾ അപകടത്തിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. നൂറ് കണക്കിന് ആളുകളുടെ ജീവനാണ് രക്ഷപ്പെട്ടത്. ദുബായ് വിമാനത്താവളത്തിലാണ് ഒരേ റണ്‍വേയില്‍ രണ്ട് എമിറേറ്റ്‌സ് വിമാനങ്ങള്‍ ഒരേ ദിശയില്‍ വന്നത്. കൃത്യമായ ഇടപെടൽ നടത്തിയില്ലായിരുന്നുവെങ്കിൽ വൻ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു.
ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ- 524 എന്ന വിമാനവും ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇ.കെ 568 വിമാനവുമാണ് ടേക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത്. ഷെഡ്യൂൾ അനുസരിച്ച് 5 മിനിറ്റ് വ്യത്യാസമാണ് രണ്ട് വിമാനങ്ങളുടെയും ടേക്ക് സമയം തമ്മിലുണ്ടായിരുന്നത്.
ദുബായ്-ഹൈദരാബാദിൽ EK-524 വിമാനം റൺവേ 30R-ൽ നിന്ന് ടേക്ക് ഓഫിനായി തയാറെടുക്കുമ്പോൾ, അതേ ദിശയിൽ മറ്റൊരു വിമാനം അതിവേഗത്തിൽ വരുന്നത് ജീവനക്കാർ കണ്ടു. ടേക്ക് ഓഫ് പാടില്ലെന്ന് ഉടൻ തന്നെ എടിസി നിർദ്ദേശം നൽകി. വിമാനം സുരക്ഷിതമായി വേഗത കുറയ്ക്കുകയും ടാക്‌സിവേ എന്‍4 വഴി വിമാനം റണ്‍വേ ക്ലിയര്‍ ചെയ്ത് നല്‍കുകയും ചെയ്തു. ബാംഗ്ലൂരിലേക്കുള്ള വിമാനം റൺവേ 30R-ൽ നിന്ന് ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ഹൈദരാബാദിലേക്കുള്ള വിമാനവും പറന്നുയർന്നു.
സംഭവത്തെക്കുറിച്ച് യുഎഇ ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ദി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ (എഎഐഎസ്) അന്വേഷണം ആരംഭിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also Read: Holidays: ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി, ഞായര്‍ അവധി...!!
ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് കൃത്യസമയത്ത് റദ്ദാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ജീവനക്കാര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചുവെന്നും എമിറേറ്റ്‌സ് എയര്‍ വക്താവ് അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എടിസി ക്ലിയറന്‍സ് ഇല്ലാതെയാണ് ഹൈദരാബാദ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുത്തത്.
ദുബായിൽ നിന്ന് വാഷിംഗ്ടൺ ഡുള്ളസിലേക്കുള്ള EK231 വിമാനം ടേക്ക് ഓഫിനിടെ റൺവേ മറികടന്ന സംഭവത്തിന് ഒരു മാസം പിന്നിടുമ്പോഴാണ് ഈ സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...