ഇസ്താംബൂള്‍ ഭീകരാക്രമണം: 39 പേര്‍ മരിച്ചു, ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിശാ ക്ലബ്ബിലുണ്ടായ ഭീകരാക്രമത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അതിധീരനായ ഒരു പോരാളിയാണ് വെടിവയ്പ് നടത്തിയതെന്ന് ഐഎസ് പ്രസ്താവനയില്‍ അറിയിച്ചു.
പുതുവര്‍ഷം പിറന്ന് 75 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാന്തായുടെ വേഷത്തിലെത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിര്‍ത്തത്. സംഭവസമയത്തു ക്ലബില്‍ എഴുന്നൂറോളം പേരുണ്ടായിരുന്നു. വെടിവെപ്പില്‍ 39 പേരാണ് മരിച്ചത്. 69 പേര്‍ക്ക് പരുക്കേറ്റു.
പരിക്കേറ്റ എഴുപത് പേരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്ന് പ്രധാനമന്ത്രി ബിനലി യില്‍ദ്രിം പറഞ്ഞു.
കൊല്ലപ്പെട്ട 16 പേരില്‍ രണ്ട് പേര്‍ ഇന്ത്യാക്കാരാണ്. പരുക്കേറ്റ എഴുപത് പേരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്.
അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അക്രമിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.