Washington DC : US President ന്റെ നയ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജകരെയും കൂടി ഉൾപ്പെടുത്തി. ആഭ്യന്തരകാര്യ വിഷയങ്ങളിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റെ വേണ്ടിയുള്ള ഉപദേശക സമതിയിലാണ് രണ്ട് ഇന്ത്യൻ അമേരിക്കൻസിനെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. Chiraag Bains, Pronita Gupta യെന്നിവരെയാണ് പുതുതായി ബൈഡൻ-ഹാരിസ് ഭരണസമിതിയുടെ ഉപദേശക സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ മുൻ അമേരിക്കൻ പ്രസിഡ്ന്റെ ബറാക് ഒബാമയുടെ ഉപദേശക സമിതിയലെ അം​ഗങ്ങളായിരുന്നു ഇരുവരും. ബെയ്ൻസ് ക്രിമിനൽ ന്യായവ്യവസ്ഥയുടെ കാര്യങ്ങളും പ്രൊണിതാ തൊഴിലും തൊഴിലാളികളുടെ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇതോടെ 20-മത്തെ ഇന്ത്യോ അമേരിക്കനുകളാണ് ബൈഡന്റെ ഭരണസമിതിയിൽ ഉന്നത പദവിയിലേക്കെത്തുന്നത്. ഇവരെ നേരിട്ട് പ്രസിഡന്റെിന്റെ സ്റ്റാഫായി തെരഞ്ഞെടുക്കുന്നതിനാൽ സെനറ്റിന്റെ അം​ഗീകാരം ആവശ്യമില്ല.


ALSO READ : United States: മലയാളിയായ മജു വർഗീസിനെ Joe Biden ന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു


ബെയ്ൻസ് നേരത്തെ അമേരിക്കയുടെ നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ അവകാശങ്ങളുടെ വിഭാ​ഗത്തിലായിരുന്നു. സിവിൽ റൈറ്റ് കുറ്റങ്ങളുടെ പ്രൊസീക്യൂട്ടറായും ആദ്യം പ്രവർത്തിച്ച് ബെയ്ൻസ് പിന്നീട് അസിസ്റ്റന്റ് അറ്റോർണി ജനറലുടെ സീനിയർ കൗണിസിലായും പ്രവർത്തിച്ചിരുന്നു. 


2014ൽ യുഎസിനെ വലിയ രീതിയിൽ പിടിച്ച കുലുക്കിയ ആഫ്രിക്കൻ അമേരിക്കനായ ഒരു കൗമാരക്കാരനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ സിറ്റി ഓഫ് ഫെർ​ഗൂസിനെതിരെയുള്ള ഫെഡറൽ കേസിൽ അന്വേഷണ സംഘത്തിലെ പ്രധാന അം​ഗങ്ങളായി ഒരാളായിരുന്നു ബെയ്ൻ. ബൈഡന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ ഏറ്റവും മുന്നോട്ട് വച്ചിരുന്നതും പൗരവകാശമായിരുന്നു. പ്രത്യേകിച്ച് ബ്ലാക്ക് ലൈഫ് മാറ്റേഴ്സിന്റെ പശ്ചാത്തലത്തിൽ. പ്രൊണിതാ ഒബാമ ഭരണസമിതിയിലെ സ്ത്രീ തൊഴിൽ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറയിരുന്നു. 


ALSO READ : US മുൻ പ്രസിഡന്റ് Donald Trump ഭാര്യ Melania Trump ജനുവരിയിൽ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോർട്ട്


നേരത്തെ അമേരിക്കൻ മലയാളിയായ മജു വർഗീസിനെ യൂഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ്  മിലിറ്ററി ഓഫീസിന്റെ ഡയറക്ടറായും നിയമിച്ചു. മജു വർഗീസ് മുമ്പ് ജോ ബൈഡന്റെ ഇലക്ഷൻ ക്യാമ്പയിനിലും  ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 


അഡ്വക്കേറ്റായ വർഗീസ് 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ ക്യാമ്പയിനിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസിറായി ആണ് പ്രവർത്തിച്ചത്. പിന്നീട് ബൈഡന്റെ ഇനാഗുറൽ കമ്മിറ്റിയുടെ എക്സിക്യുടിവ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.