UAE National Day 2023: പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം നീളുന്ന ദേശീയ ദിനാഘോഷം
UAE National Day 2023: 1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്‍റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയദിനം ആഘോഷിക്കുന്നത്
UAE National Day 2023: യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ഷാര്‍ജ ഭരണകൂടം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷം ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിവിധ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനം ചെയ്തു. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
വൈവിധ്യമാര്‍ന്ന പരിപാടികളാണ് 10 ദിവസം എമിറേറ്റില്‍ സംഘടിപ്പിക്കുക. പത്ത് ദിവസം നീളുന്ന ആഘോഷത്തില്‍ വ്യത്യസ്ത പരിപാടികള്‍, ശില്‍പ്പശാലകള്‍, മത്സരങ്ങള്‍, പരേഡുകള്‍ എന്നിവ സംഘടിപ്പിക്കും.
Also Read: Rajasthan Assembly Election 2023: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം, വോട്ടെടുപ്പ് നടക്കുക നവംബർ 25ന്
ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും.
1971ലെ എമിറേറ്റുകളുടെ ഏകീകരണത്തിന്‍റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ ഡിസംബര്‍ 3 വരെയായിരുന്നു ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഈ വര്‍ഷവും സമാന രീതിയിലാകും ആഘോഷം സംഘടിപ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.