യുഎഇ നാഷ്ണൽ ഡേ; 51 ജിബിയുടെ സൗജന്യ ഡേറ്റ നൽകി ടെലികോം കമ്പനികൾ
ടെലികോം ഓപ്പറേറ്ററായ ഡിയുവും സമാന ഓഫറുമായി രംഗത്ത് വന്നിട്ടുണ്ട്
യുഎഇയുടെ 51-ാം നാഷ്ണൽ ദിനത്തോടനുബന്ധിച്ച് വിവിധ കമ്പനികളാണ് ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ടെലികോം കമ്പനികളും വൻ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. ടെലികോം കമ്പനികയായ എത്തിസലാത്ത് 51 ജിബിയാണ് ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. ഡിസംബർ 1 ന് തുടങ്ങിയ ഈ സൗജന്യ ഓഫർ ഏഴ് ദിവസം വരെ നീളും. യുഎഇ സ്വദേശികൾക്കാണ് ഓഫർ ലഭ്യമാകുന്നത്.
ടെലികോം ഓപ്പറേറ്ററായ ഡിയുവും സമാന ഓഫറുമായി രംഗത്ത് വന്നിട്ടുണ്ട്. 51 ജിബി സൗജന്യ ഡേറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 5ന് മുൻപായി ഉപയോക്താക്കൾ ഓഫർ റിഡീം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് 30 ദിർഹത്തിന് മുകളിൽ റീചാർജ് ചെയ്യുമ്പോൾ 51 ജിബി സൗജന്യ ഡേറ്റ ലഭിക്കും.
ഡിസംബർ രണ്ടിനാണ് രാജ്യം 49-ാമത് ദേശീയ ദിനം ആചരിച്ചത്. വിവിധ എമിറേറ്റുകളിൽ ദിനാചരണം നടന്നു. കരിമരുന്നു പ്രയോഗവും കലാപരിപരിപാടികളും അടക്കമുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ദുബായ് മറീന ഓപ്പൺ സീ ഏരിയയിൽ ബുധനാഴ്ച വൈകിട്ടോടെ ആഘോഷ പരിപാടികൾ അറങ്ങേറി. കോവിഡ് സാഹചര്യത്തിൽ ഇത്തവണ കൂടുതലും വെർച്വൽ പരിപാടികളാണ് സംഘടിപ്പിച്ചത്.
1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടതിന്റെ വാർഷികമാണ് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ എമിറേറ്റുകൾ ചേർന്നാണ് അന്ന് ഫെഡറേഷൻ രൂപം കൊണ്ടത്. 1972ലാണ് ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...