കൊവിഡ് വൈറസിന് ജനിതക മാറ്റം; ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
നെതര്‍ലാന്‍ഡ് യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്.
ലണ്ടൻ: ലണ്ടനിൽ കോവിഡ് വൈറസിന് ജനിതകമാറ്റം ഉണ്ടായതായി റിപ്പോർട്ട്. പുതിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്.
അതിവേഗം പടരുന്ന പുതിയ വൈറസ് ബ്രിട്ടനില്‍ (Britain) ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ (WHO) അറിയിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിനെ തുടർന്ന് അയര്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളിലെല്ലാം വിമാന സർവീസുകൾ നിര്‍ത്തിവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതുപോലെ നെതര്‍ലാന്‍ഡ് യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്. നേരത്തെ തന്നെ ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പ്രത്യേക തരം കൊറോണ വൈറസ് (Corona Virus) നിയന്ത്രണാതീതമാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മാത്രമല്ല വാക്സിൻ പുറത്തിറക്കുന്നതുവരെ ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ lock down നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങൾ എല്ലാത്തിനും നിയന്ത്രണം നിർദ്ദേശിച്ചിട്ടുണ്ട്.
ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങളെല്ലാം നിയന്ത്രിക്കാന്‍ ഉത്തരവുണ്ട്. സാമൂഹിക അകലം (Social Distance) പാലിക്കുന്നതിൽ ഇളവ് കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ശനിയാഴ്ചയോടെ 3,50,000 പേർക്കാണ്കൊറോണ പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഈ ആഴ്ചയുടെ അവസാനത്തോടെ 500,000 ത്തോളം പേർക്ക് പ്രതിരോധ കുത്തിവയ്പ് നടത്താനാണ് ഉദ്ദേശം.
ഇപ്പോൾ ലഭിക്കുന്ന സൂചന അനുസരിച്ച് ഓസ്ട്രേലിയയിലും (Australia) കൊണ്ടിനെന്റെൽ യൂറോപ്പിലും പ്രത്യക്ഷപ്പെട്ട പുതിയ വകഭേദം എന്നു പറയുന്നത് മുൻപത്തെ രക്തചംക്രമണത്തെ അപേക്ഷിച്ച് വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നുമാണ്. പുതിയ വൈറസായ വിയുഐ-202012/01 യഥാർത്ഥ വൈറസിനേക്കാൾ മൃദുവാണെന്നതിന് ഒരു തെളിവുമില്ലെന്നാണ് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് (Hancock) അറിയിച്ചിരിക്കുന്നത്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy