ലണ്ടൻ: ബ്രെക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിയനു പുറത്തുപോകാൻ തീരുമാനിച്ച ബ്രിട്ടൻ പുതിയ വിസ നിയമം പ്രഖ്യാപിച്ചു. ഇതുമൂലം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുക ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കാണെന്നാണ് വിലയിരുത്തല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നിയമമനുസരിച്ച് നവംബർ 24 നു ശേഷം ടയർ 2 ഇൻട്രാ-കമ്പനി ട്രാൻസ്ഫർ (ഐസിടി) വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ചുരുങ്ങിയ ശമ്പളം 30,000 പൗണ്ട് ആയി ഉയർത്തി. ബ്രെക്‌സിറ്റിന് മുന്‍പ് ഇത് 20,800 പൗണ്ട് ആയിരുന്നു. ഐസിടി മാർഗം ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇന്ത്യൻ ഐടി കമ്പനികൾ ആയിരുന്നു. ഇന്ത്യൻ ഐടി ഉദ്യോഗസ്ഥരിൽ ബ്രിട്ടനിലുള്ളവരിൽ 90 ശതമാനവും ഐസിടി വിസയിലൂടെയാണ് എത്തിയത്.


ഇന്നലെയാണ് യുകെ ആഭ്യന്തര വകുപ്പ് പുതുക്കിയ വിസ നിയമം പ്രഖ്യാപിച്ചത്. ത്രിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയില്‍ എത്താനിരിക്കേയാണ് പുതിയ നിയമം എന്നത് ശ്രദ്ധേയമാണ്. നവംബര്‍ 13 നാണ് മേ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്.