ലണ്ടൻ: ഐഎസ് ഭീകരസംഘടനയുടെ (IS Terrorist) അഫ്​ഗാനിസ്ഥാനിലെ ​ഘടകം ഐഎസ്-കെയ്ക്ക് എതിരെ ആക്രമണം നടത്താൻ തയ്യാറാണെന്ന് യുകെ. അഫ്​ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ്-കെ (ISIS-K) ഏറ്റെടുത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസ്-കെയുടെ രണ്ടായിരത്തിലധികം ഭീകരർ അഫ്​ഗാനിസ്ഥാനിലുണ്ടെന്ന് അമേരിക്ക വെളിപ്പെടുത്തിയിരുന്നു. ഐഎസ്-കെയ്ക്ക് എതിരെയുള്ള ആക്രമണങ്ങളിൽ തങ്ങൾ പങ്കുചേരുമെന്ന് ബ്രിട്ടീഷ് വ്യോമസേനാ മേധാവി സർ മൈക്ക് വിങ്സ്റ്റൺ പറഞ്ഞു.


ALSO READ: Kabul Blast : കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിൽ 60 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കൻ പട്ടാളക്കാരും കൊല്ലപ്പെട്ടു


കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ (Kabul blast) 13 അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്.


അഫഗാനിസ്ഥാനിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നിന്ന് രക്ഷപ്പെടാനായി വിമാത്താവളത്തിൽ എത്തിയ ജനങ്ങൾക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആരും വിമാനത്താവളത്തിലേക്ക് കൂട്ടമായി വരരുതെന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും രാജ്യം വിടുന്നതിനായി നിരവധി പേരാണ് കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.