കീവ്: യുക്രൈനിൽ റഷ്യ അനുകൂല വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ സേന. വിമതരുടെ ആക്രമണത്തിൽ നാല് സൈനികർക്ക് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിഘടനവാദികൾ 70 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായും യുക്രൈൻ സൈന്യം അറിയിച്ചു. സൈനിക ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും വിദേശ മാധ്യമങ്ങളും സന്ദർശനം നടത്തുന്നതിനിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഇവരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ പാർട്ടി വക്താവ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


അതേസമയം, വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ യുക്രൈൻ സേന ഷെല്ലാക്രമണം നടത്തിയെന്ന് വിമതർ ആരോപിച്ചു. കിഴക്കൻ യുക്രൈനിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്‌സ്‌കിൽ ശനിയാഴ്ച രാവിലെ ഒന്നിലധികം തവണ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഒരു സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടനങ്ങളുടെ ഉറവിടം വ്യക്തമായിട്ടില്ല.


റഷ്യ കടലിലും കരയിലും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സൈനികാഭ്യാസത്തിന്റെ ഭാ​ഗമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നതിന്റെ ചിത്രം റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടു. യുക്രൈനെ ആക്രമിച്ചാൽ റഷ്യക്കെതിരെ യുഎസും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മുന്നറിയിപ്പ് നൽകി. മ്യൂണിക്കിൽ സുരക്ഷാ സമ്മേളനത്തിനിടെയാണ് കമലാ ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈൻ പ്രസിഡന്റ വോളോഡിമർ സെലെൻസ്‌കിയുമായി കമലാ  ഹാരിസ് കൂടിക്കാഴ്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.