വിസക്കുള്ള അപേക്ഷ നാളെവരെ മാത്രമെ സ്വവീകരിക്കുയുള്ളൂ എന്നാണ് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്‍, നാളെ അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ ഹജജ് കര്‍മ്മത്തിന് ചില നിബന്ധകള്‍വെച്ചിട്ടുണ്ട്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജിന് അനുമതി നല്‍കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട നിബന്ധന.


കോവിഡ് വ്യാപനത്തിനുമുമ്പ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല. ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പേടുത്ത പി.സി.ആര്‍ പരിസോദാഫലവും നിര്‍ബന്ധമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.