Hottest Years : 2021 ഏറ്റവും ചൂടേറിയ ഏഴാമത്തെ വർഷമെന്ന് യുഎൻ
“ഭൂമിയിലെ ഏറ്റവും ചൂടേറിയ ഏഴ് വർഷങ്ങൾ 2015 മുതലാണ്,” ആരംഭിച്ചതെന്ന് യുഎന്നിന്റെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു .
Geneva, Switzerland: കഴിഞ്ഞ ചില വർഷങ്ങളായി ഭൗമതാപത്തിന്റെ (Temperature) തീവ്രത വർധിച്ച് വരികെയാണ്. കഴിഞ്ഞ 7 വർഷങ്ങൾ ഭൂമിയിലെ (Earth) ഏറ്റവും ചൂട് കൂടിയ വർഷങ്ങൾ ആയിരുന്നു. 2021 ചൂട് കൂടിയ ഏഴാമത്തെ വർഷമാണെന്ന് യുഎൻ അറിയിച്ചു. ല നീന മൂലം ഭൗമതാപം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ മാറ്റം കൊണ്ട് വന്നില്ല.
“ഭൂമിയിലെ ഏറ്റവും ചൂടേറിയ ഏഴ് വർഷങ്ങൾ 2015 മുതലാണ്,” ആരംഭിച്ചതെന്ന് യുഎന്നിന്റെ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു . തുടർച്ചയായ തുടർച്ചയായി രണ്ട് ലാ നിന പ്രതിഭാസങ്ങൾ ഉണ്ടായെങ്കിലും 2021 ചൂടേറിയ 7 മത്തെ വർഷമാണെന്ന് യുഎൻ പറഞ്ഞു.
ഹരിതഗൃഹ വാതക വർദ്ധനയുടെ ഫലമായി ദീർഘകാല താപനം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇത് സാധാരണയായി വർഷാവർഷം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെക്കാൾ വളരെ വലുതാണ്. അതിനാൽ തന്നെയാണ് ല നിന മുളം തണുത്ത അന്തരീക്ഷം ഉണ്ടായെങ്കിലും ഭൗമതാപത്തിൽ മാറ്റം വരുത്താതിരുന്നതെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റേരി താലസ് പറഞ്ഞു.
ലോകമെമ്പാടുമുള്ള കാലാവസ്ഥ മാറ്റങ്ങളുടെ ഭാഗമായി മധ്യ, കിഴക്കൻ ഭൂമധ്യരേഖയിലെ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില വലിയ തോതിൽ കുറയുന്നതാണ് ലാ നിന പ്രതിഭാസമായി അറിയപ്പെടുന്നത്. ചൂട് വർധിപ്പിക്കുന്ന എൽ നിനോ പ്രതിഭാസത്തിന്റെ നേരെ എതിർ ഫലമാണ് ല നീനാ പ്രതിഭാസം നൽകുന്നത്.
സാധാരണയായി ല നീന പ്രതിഭാസം 2 മുതൽ 7 വർഷാങ്ങൾക്കിടയിൽ ഒരു തവണ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാൽ 2020 ന് ശേഷം ഈ പ്രതിഭാസം 2 തവണയുണ്ടായി.യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് മോണിറ്റർ (C3S), യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) എന്നിവയുൾപ്പെടെ ആറ് പ്രമുഖ അന്താരാഷ്ട്ര ഡാറ്റാസെറ്റുകൾ ഏകീകരിച്ചാണ് WMO പഠനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...