Kabul : അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച എല്ലാവരെയും കണ്ടെത്തി കൊലപ്പെടുത്താൻ താലിബാൻ പദ്ധതിയിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അഫ്ഗാൻ  സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ കേറി ഭീഷണിപ്പെടുത്തുന്നതും റിപ്പോർട്ടിൽ പറയുന്നുണ്ട്. അഫ്ഗാൻ സൈനികരെയും കൊലപ്പെടുത്തുകയാണ് താലിബാന്റെ ഉദ്ദേശം.

 

അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങലോടെ അഫഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ യുദ്ധം അവസാനിച്ചെന്നും താലിബാന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച രേഖകൾ കണ്ടെത്തുകയായിരുന്നു.

 


 

അതേസമയം അഫ്ഗാനിസ്ഥാനിലെ സംഘർഷാവസ്ഥ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ താലിബാൻ വെടിവെയ്പ്പ് നടത്തിയിരുന്നു. വെടിവെയ്പ്പിൽ നിരവധി പേര് കൊല്ലപ്പെടുകയും ചെയ്‌തു. താലിബാൻ വിരുദ്ധ വിഭാഗമാണ് താലിബാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 


 

പ്രതിഷേധക്കാർക്ക് നേരെയാണ് താലിബാൻ വെടിയുതിർത്തത്. പ്രതിഷേധക്കാർ അഫ്ഗാൻറെ പതാക ഉയർത്തി. സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അതേസമയം ഇന്ത്യയുമായുള്ള കയറ്റുമതി-ഇറക്കുമതി ബന്ധങ്ങൾ താലിബാൻ വിലക്കിയിട്ടുണ്ട്. 400 പേരെക്കൂടി അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കാൻ ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.