വാഷിംഗ്ടൺ: അമേരിക്കൻ യുദ്ധവിമാനങ്ങൾ ഞായറാഴ്ച ഹുറോൺ തടാകത്തിന് മുകളിലൂടെ പറന്ന 'അജ്ഞാത വസ്തു'വിനെ വെടിവെച്ചിട്ടു. അഷ്ടഭുജാകൃതിയിലുള്ള ഒരു വസ്തുവിനെ വെടിവെച്ചിട്ടതായി പെന്റഗൺ പറഞ്ഞു. സംശയാസ്പദമായ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന്, വടക്കേ അമേരിക്കൻ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ വടക്കേ അമേരിക്കയ്‌ക്ക് മുകളിൽ വച്ച് യുഎസ് മിസൈൽ വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത പറക്കുന്ന വസ്തുവായിരുന്നു ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ വസ്തു ചൈനീസ് നിരീക്ഷണ ബലൂൺ ആണെന്ന് യുഎസ് ഉദ്യോഗസ്ഥർ തിരിച്ചറിയുകയും ഫെബ്രുവരി നാലിന് സൗത്ത് കരോലിന തീരത്ത് വച്ച് വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. വെള്ളിയാഴ്ച, രണ്ടാമത്തെ വസ്തു അലാസ്കയിലെ ഡെഡോർസിന് സമീപത്ത് നിന്ന് വെടിവച്ചിട്ടു. ശനിയാഴ്ച കാനഡയിലെ യുകോണിന് മുകളിൽ വച്ച് മൂന്നാമത്തെ വസ്തു വെടിവെച്ചിട്ടു. ഇതിന്റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.



ALSO READ: Canada: കാനഡയ്ക്ക് മുകളിലും 'അജ്ഞാതവസ്തു'; വെടിവെച്ചിട്ട് യുഎസ് ഫൈറ്റർ ജെറ്റ്


പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച്, യുഎസ്-കാനഡ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:42 ന് യുഎസ് എഫ്-16 യുദ്ധവിമാനം അജ്ഞാത വസ്തുവിനെ വെടിവച്ചിട്ടതായി പെന്റഗൺ വക്താവ് പാട്രിക് റൈഡർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.


ഇത് ഒരു സൈനിക ഭീഷണി ഉയർത്തിയില്ലെങ്കിലും, 20,000 അടി (6,100 മീറ്റർ) ഉയരത്തിൽ സഞ്ചരിക്കുന്നതിനാൽ ഈ വസ്തുവിന് ആഭ്യന്തര വ്യോമഗതാഗതത്തിൽ ഇടപെടാൻ സാധിക്കും. ഇതിന് നിരീക്ഷണ ശേഷി ഉണ്ടായിരുന്നിരിക്കാമെന്നും റൈഡർ പറഞ്ഞു. അടുത്തിടെ മൊണ്ടാനയിൽ സെൻസിറ്റീവ് സൈനിക സൈറ്റുകൾക്ക് സമീപം അജ്ഞാതവസ്തു കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് വ്യോമാതിർത്തി അടച്ചതായി പെന്റഗൺ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.