US Election Results 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ മുന്നേറ്റം; ട്രംപിന് 246 ഇലക്ടറൽ വോട്ടുകൾ, കമലയ്ക്ക് 187
US Election Results 2024 Latest Updates: ന്യൂഹാംപ്ഷെയറിലെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് ആരംഭിച്ചത്. ഇവിടെ കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനും മൂന്ന് വോട്ടുകൾ വീതമാണ് ലഭിച്ചത്.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്. കെന്റക്കിയിലും ഇന്ത്യാനയിലും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ജയം. വെർമോണ്ടിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് ജയം.
വെർമോണ്ടിലെ മൂന്ന് ഇലക്ടറൽ വോട്ടുകളും കമലാഹാരിസ് ലഭിച്ചു. നിലവിൽ ട്രംപിന് 246 ഇലക്ടറൽ വോട്ടുകളും കമലയ്ക്ക് 187 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ന്യൂഹാംപ്ഷെയറിലെ ഡിക്സിവില്ലെ നോച്ചിലാണ് ആദ്യം പോളിങ് ആരംഭിച്ചത്. ഇവിടെ കമലാ ഹാരിസിനും ഡൊണാൾഡ് ട്രംപിനും മൂന്ന് വോട്ടുകൾ വീതമാണ് ലഭിച്ചത്.
ALSO READ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?
വെസ്റ്റ് വിർജീനീയയിൽ നാല് ഇലക്ടറൽ വോട്ടുകളും ഡൊണാൾഡ് ട്രംപിന് ലഭിച്ചു. ഇന്ത്യാനയിലും കെന്റക്കിയിലും ട്രംപിന് മുന്നേറ്റം. ഇന്ത്യാനയിൽ 11 വോട്ടുകളും കെന്റക്കിയിൽ എട്ട് വോട്ടുകളും ട്രംപ് നേടി. ഡെമോക്രാറ്റ്ക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം.
2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. ആകെയുള്ള 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 270 നേടാനായാൽ കേവലഭൂരിപക്ഷം ലഭിക്കും. തിരഞ്ഞെടുപ്പിനിടെ ജോർജിയയിലെ രണ്ട് പോളിങ് സ്റ്റേഷനുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.