US Election 2020: അമേരിക്കയിൽ വീണ്ടും ട്വിസ്റ്റ്; ഫലസൂചന ബൈഡനൊപ്പം
വിസ്കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് ചെയ്യുന്നുണ്ട്. ഇനി ഏഴിടങ്ങളിലെ ഫലമാണ് വരാനുള്ളത്.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതാ ഒരു നിർണായക വഴിത്തിരിവ്. ഇപ്പോഴത്തെ ലീഡ് അനുസരിച്ച് ജോ ബൈഡന് (Joe Biden) 270 ഇലക്ട്രൽ വോട്ടുകളുണ്ട്. മിഷിഗണിൽ 11 ശതമാനം വോട്ടുകൽ മാത്രം എണ്ണാൻ ശേഷിക്കെ ബൈഡനാണ് മുന്നിൽ നിൽക്കുന്നത്.
മാത്രമല്ല വിസ്കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് ചെയ്യുന്നുണ്ട്. ഇനി ഏഴിടങ്ങളിലെ ഫലമാണ് വരാനുള്ളത്. ഇതിൽ അഞ്ചിടത്ത് ട്രംപിനാണ് (Donald Trump) ലീഡ് എന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഇപ്പോൾ മറിമറിഞ്ഞിരിക്കുകയാണ്. പെൻസിൽവേനിയയിലും മിഷിഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാൽ അന്തിമഫലം ഇന്ന് പുറത്തുവരാൻ സാധ്യത കുറവാണ്.
Also read: US Election 2020: ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കും, 10 കോടിയുടെ പന്തയം വച്ച് ബൈഡന്‍റെ ആരാധകന്‍!
പെൻസിൽവേനിയയിലും മിഷിഗണിലും തപാൽ വോട്ടുകൾ എണ്ണാൻ വൈകുന്നതിനാൽ വെള്ളിയാഴ്ചയായിരിക്കും ഫലം വരിക എന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിനിടയ്ക്ക് ട്രംപ് (Donald Trump) വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
Also read: അൽഖ്വയ്ദയ്ക്ക് നേരെ ഫ്രഞ്ച് മിറാഷിന്റെ സംഹാര താണ്ഡവം
ലീഡ് നിലയിൽ മുന്നിൽ വന്നപ്പോൾ ആഘോഷങ്ങൾക്ക് ട്രംപ് ആഹ്വാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. നേരത്തെ റിപ്പബ്ലിക്കൻ കോട്ടകൾ എല്ലാം നിലനിർത്തിക്കൊണ്ട് സർവ്വെ ഫലങ്ങളെയെല്ലാം കാറ്റിപ്പറത്തിക്കൊണ്ട് ട്രംപ് മുന്നേറുകയായിരുന്നുവെങ്കിലും വിജയിക്കുമെന്ന ഉറച്ച നിലപാടാണ് ബൈഡന്റെ പ്രതികരണത്തിൽ ഉണ്ടായിരുന്നത്.