വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വിലപ്പെട്ട അധികാരങ്ങളിലൊന്ന് യുഎസ് കൈ വിടാന്‍ തീരുമാനിച്ചു. വെബ് ഡൊമെയിനുകള്‍ക്കു പേരിടാനുള്ള അവകാശമാണ് യുഎസ് പൂര്‍ണമായും 'ഐകാന്‍' (ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്സ്‌ഐസിഎഎന്‍എന്‍) എന്നറിയപ്പെടുന്ന എന്‍ജിഒയ്ക്കു കൈമാറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

20 വര്‍ഷമായി അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം, ഒക്ടോബര്‍ 1 മുതലാണ് ലോസ് ആഞ്ചിലസ് കേന്ദ്രമായുള്ള ഐകാന് കൈമാറുക. ഓരോ വെബ്‌സൈറ്റും ഐ.പി (ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) വിലാസങ്ങളിലാണ് സാങ്കേതികമായി അറിയപ്പെടുക. അക്കങ്ങളുപയോഗിച്ചുള്ള ഐ.പി. അഡ്രസ്സുകളെ  പോലുള്ള ഡൊമെയ്ന്‍ നെയിമുകളായി മാറ്റുന്ന ഡി.എന്‍.എസ്. റൂട്ടിന്റെ ചുമതലയാണ് ഐകാന് പൂര്‍ണമായും കൈമാറുക.


അതേസമയം, നെറ്റ്ലോകത്തെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാണിതെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 'ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റര്‍നെറ്റ്' എന്ന 'ഐകാന്‍' മുദ്രാവാക്യത്തിനു പൂര്‍ണത വന്നത് ഇപ്പോഴാണെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ തീരുമാനം ഡൊമെയിന്‍ പേരിടല്‍ സംവിധാനത്തില്‍  മാറ്റമൊന്നുമുണ്ടാക്കില്ല


. ഇനിമുതല്‍ വിവിധ രാജ്യങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയുമെല്ലാം ഇടപെടല്‍ ഡൊമെയിന്‍ പേരിടലില്‍ ഉണ്ടാകുമെന്നു മാത്രം. രൂപീകരിക്കപ്പെട്ടതു മുതല്‍ 18 വര്‍ഷമായി 'ഐകാന്‍' തന്നെയാണു ഡിഎന്‍എസിന്റെ ചുമതലയിലുണ്ടായിരുന്നത്. അതുവരെ ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്ബേഴ്സ് അതോറിറ്റി (ഐഎഎന്‍എ) ക്കായിരുന്നു ചുമതല.