Un Identified Object US: അലാസ്‌ക സംസ്ഥാനത്തിന് മുകളിലൂടെ പറന്ന ഒരു അജ്ഞാത പേടകത്തെ വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങൾ. വെള്ളിയാഴ്‌ചയാണ്‌ പ്രത്യക്ഷപ്പെട്ട ഈ പേടകം എവിടെ നിന്നാണ് വന്നതെന്നോ, എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ ഈ നീക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വാലന്റൈന്‍സ് ഡേയ്‌ക്ക് ഇന്ത്യയിൽ നിന്നുള്ള റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യുന്നത് വിലക്കി നേപ്പാൾ 


 


ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്നാണ് പെന്റഗൺ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.  ഏതാണ്ട് 40000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു ഈ പേടകം ദൃശ്യമായത്.   ഇത് വിമാന സർവീസുകൾക്ക് അപകടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്  പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവച്ചു വീഴ്ത്താൻ ഉത്തരവ് നൽകുകയായിരുന്നു. ഇത് കഴിഞ്ഞ ആഴ്‌ച ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ചൈനീസ് ചാര ബലൂണിനെക്കാൾ വളരെ ചെറുതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അറ്റ്‌ലാന്റിക് തീരത്തു വച്ചായിരുന്നു യുഎസ് യുദ്ധവിമാനം ഈ പേടകത്തെ വെടിവച്ചിട്ടതെന്ന് കിർബി പറഞ്ഞു. ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമേ ഈ പേടകത്തിനുള്ളൂവെന്നും കിർബി വ്യക്തമാക്കി.


Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ! 


വെടിവെച്ചിട്ടതോടെ ഈ പേടകം കനേഡിയൻ അതിർത്തിക്കടുത്തുള്ള വടക്കൻ അലാസ്‌കയിലാണ് പതിച്ചത്.  തണുത്തുറഞ്ഞ വെള്ളത്തിലേക്കാണ് ഇത് വീണതെന്നും ഇതിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.