Washington: കോവിഡ്  (Covid 19) മഹാമാരി മൂലം അമേരിക്കയിലെ ശരാശരി ആയുർദൈർഖ്യം (Life Expectancy)  കുത്തന്നെ ഇടിഞ്ഞു. 2020 ൽ അമേരിക്കയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഖ്യം ഒന്നര വർഷമാണ് കുറഞ്ഞത്. പഠനമനുസരിച്ച് കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പുരുഷന്മാരിലും കറുത്ത വർഗക്കാരിലുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ൽ അമേരിക്കയിലെ (America) ശരാശരി ആയുർദൈർഖ്യം 78.8 വർഷങ്ങൾ ആയിരുന്നു. അത് 2020 ൽ 77.3 വർഷങ്ങൾ മാത്രമായി ആണ് കുറഞ്ഞിരിക്കുന്നത്. ഏറ്റവും ആശങ്ക ഉയർത്തിയിരിക്കുന്ന വസ്തുത 2003 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശരാശരി ആയുർദൈർഖ്യമാണ് ഇതെന്ന് ഉള്ളതാണ്. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെൻഷനാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.


ALSO READ: Monkey B Virus: ആദ്യ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത് ചൈന


പുരുഷന്മാരുടെ ശരാശരി ആയുർദൈർഖ്യം  74.5 വര്ഷങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 1.8 വര്ഷങ്ങളുടെ കുറവാണ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്ത്രീകളുടെ (Women) ശരാശരി ആയുർദൈർഖ്യം രേഖപ്പെടുത്തിയിരിക്കുന്നത് 80.2 വര്ഷമാണ്. ഇതിലും കഴിഞ്ഞ വർഷത്തേക്കാൾ 1.2 വര്ഷങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ALSO READ: Pegasus Spyware : മാധ്യമങ്ങളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ അന്വേഷണം ആരംഭിച്ച് ഫ്രാൻസ്


പരിക്കുകൾ, നരഹത്യകൾ (പുരുഷന്മാരിലാണ് കൂടുതലായി  കണ്ട് വരുന്നത്), പ്രമേഹം, കരൾ രോഗം എന്നിവ മൂലമുള്ള മരങ്ങളും കഴിഞ്ഞ വര്ഷം വർധിച്ചിട്ടുണ്ട്. എന്നാൽ അതേസമയം കാൻസർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ആത്മഹത്യ എന്നിവ മൂലമുള്ള മറന്നിറക്കുകളിൽ കുരുക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.


ALSO READ: COVID Delta Variant : കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് Australia


പുരുഷന്മാരിൽ ഇൻഫ്ലുവൻസ, ന്യുമോണിയ, അൽഷിമേഴ്സ് എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അത്പോലെ തന്നെ സ്ത്രീകളിൽ ഹൃദ്രോഗവും സ്‌ട്രോക്കും മൂലമുണ്ടാകുന്ന മരണനിരക്കുകളിൽ കുരുക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.