ബോയിസ്: എഴുപത് വയസ്സുകാരനെ കൊലപ്പെടുത്തി ഭക്ഷിച്ച കേസിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അമേരിക്കയിലെ ഐഡഹോയിലാണ് സംഭവം നടന്നത്. ജെയിംസ് ഡേവിഡ് എന്നയാളാണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്തംബർ ആറിനാണ് ഡേവിഡിനെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്ത് വരികയായിരുന്നു. ഡേവിഡ് ​ഫ്ലാ​ഗെറ്റ് എന്നയാളെയാണ് ജെയിംസ് ഡേവിഡ് കൊലപ്പെടുത്തിയത്. ഡേവിഡിന്റെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും ഫ്ലാ​ഗെറ്റിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.


ALSO READ: പാകിസ്താനിൽ സ്ഫോടനത്തിൽ 12 മരണം, നിരവധി പേർക്ക് പരിക്ക്


മൃതദേഹത്തിൽ ചില ഭാഗങ്ങൾ ഇല്ലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഡേവിഡിന്റെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ ഡേവിഡിന്റെ വീട്ടിൽ നിന്നും മാംസങ്ങൾ കണ്ടെത്തി. ഇത് കാറിലെ മൃതദേഹത്തിലേതാണെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.


രക്തം പുരണ്ട മൈക്രോവേവ്, പാത്രം, ബാഗ്, കത്തി എന്നിവ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇവയെല്ലാം തന്നെ കാറിൽ കണ്ടെത്തിയ മൃതദേഹവുമായി സാമ്യം പുലർത്തുന്നതായിരുന്നു.


ALSO READ: North Korea: 'ചിരിയ്ക്കാൻ വിലക്ക്'! ഉത്തര കൊറിയയിൽ നിന്നും വിചിത്ര വാർത്ത, കാരണം അറിയാം


മനുഷ്യ മാംസം ഭക്ഷിക്കുന്നത് തലച്ചോറിനും ശരീരത്തിനും ഗുണകരമാണെന്ന വിശ്വാസമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചത്. ഐഡഹോയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ നരഭോജന കേസാണിതെന്ന് അധികൃതർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.