മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച് ട്രംപ് .....!!
മാസ്ക് ധരിക്കില്ലെന്ന നേരത്തെയുള്ള തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ട്രംപ് ...... മാസ്‌ക്നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയിലാണ് മാസ്‌ക് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചത്.... !!
വാഷിംഗ്‌ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ട്രംപ് ...... മാസ്‌ക്നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയിലാണ് മാസ്‌ക് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചത്.... !!
ഫീനിക്സിലെ മാസ്‌ക് നിർമാണ ഫാക്ടറിയാണ് അടുത്തിടെ ട്രംപ് സന്ദർശിച്ചത്. മാസ്‌ക് ഒഴിവാക്കിയ അദ്ദേഹം സുരക്ഷാ കണ്ണട ട്രംപ് ധരിച്ചിരുന്നു. കോവിഡ് വ്യാപിച്ചതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഇത്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശവും പുറത്തിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തു വന്നതോടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വന്‍ പ്രതിഷേധമാണ് മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരെ അമേരിക്കയില്‍ നടന്നത്.
മാസ്ക്ക് ധരിക്കില്ലെന്നറിയിച്ച് ജനം തെരുവിലിറങ്ങുകയും അസഭ്യവും അക്രമവും ആരംഭിച്ചതോടെ മെയ് 1ന് നിയമം നടപ്പാക്കി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു...