വാഷിംഗ്ടണ്‍:  കഴിഞ്ഞ യു.എസ് പൊതു തിരഞ്ഞെടുപ്പുകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ  അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്  കാരണങ്ങള്‍ നിരവധിയാണ്  നയതന്ത്ര  വിദഗ്ധര്‍ നിരത്തുന്നത്...  ഒന്ന് ആഗോളതലത്തില്‍ കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പ്.  കൂടാതെ, അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണത്തിനെതിരെ ശക്തിപ്പെട്ട ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭ൦. ഇതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പ് നടക്കുന്നത്.  ഈ തിരഞ്ഞെടുപ്പ്  ആഗോള സമ്പദ്   വ്യവസ്ഥയെ വളരെയധികം സ്വാധീനിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
 
എന്നാല്‍, മുഖ്യമായ  മറ്റൊരു കാരണം, അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യ ചെലുത്തുന്ന സ്വാധീനമാണ്. അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പുകളില്‍, ഇന്ത്യ ഒരിക്കലും വലിയ സ്വാധീനം ചെലുത്തിയിട്ടില്ല.  എന്നാല്‍  ഇത്തവണ കാര്യം മറിച്ചാണ്.  


അമേരിക്കന്‍  പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ്   സ്ഥാനാര്‍ത്ഥി കമല ഹാരിസാണ്.   ജോ ബിഡന്‍ വിജയിച്ചാല്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റായി അവര്‍ മാറിയേക്കാം!! 


കൂടാതെ, തിരഞ്ഞെടുപ്പിലെ ജന പങ്കാളിത്തം  കണക്കിലെടുക്കുമ്പോള്‍   ഇന്ത്യന്‍ അമേരിക്കക്കാരും ഇന്ത്യയും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. 2010 നും 2017 നും ഇടയില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ ജനസംഖ്യ 38% ഉയര്‍ന്ന് 44,02,363 ആയി.  കൂടാതെ,  കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള ബന്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചൂണ്ടി കാണിച്ചേക്കാം. 'ഹൗഡി മോദി', 'നമസ്തേ ട്രംപ്' തുടങ്ങിയ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തവും  ഉണ്ടായിരുന്നു.


Also read: ഡൊണാള്‍ഡ് ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ല, പരിശോധന ഇല്ലാതെ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയേക്കാ൦...!!
 
അതേസമയം, ഉയര്‍ന്നുവരുന്ന പ്രാദേശിക, അതിര്‍ത്തി ഭീഷണികളെ നേരിടുന്നതില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നതിനെക്കുറിച്ച്‌ ബിഡന്‍ സംസാരിച്ചിരുന്നു.


ഇതെല്ലം വെളിപ്പെടുത്തുന്നത് വരന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍  ഇന്ത്യയുടെ സ്വാധീനമാണ്..... 


Also read: അണികളെ കൈയിലെടുത്ത് ട്രംപ്... ജനപിന്തുണ വര്‍ദ്ധിപ്പിക്കാനാകാതെ ജോ ബിഡന്‍..!!