വാഷിങ്ടൺ: ലോകത്താകമാനം കൊവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിന്റെ (Covid Vaccine) പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക ഒരുങ്ങുന്നു. ഫൈസർ, മോഡേണ കമ്പനികളുടെ എതിർപ്പ് അവ​ഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) നടപടിക്കൊരുങ്ങുന്നത്. പേറ്റന്റ് ഒഴിവാക്കുന്നതിലൂടെ ഏത് ഉത്പാദകർക്കും വാക്സിൻ നിർമിക്കാൻ സാധിക്കും. ഇതിലൂടെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ സാധിക്കും. കൊവിഡ് മഹാമാരി ആ​ഗോള ആരോ​ഗ്യ പ്രതിസന്ധിയാണെന്നും അസാധാരണ കാലത്ത് അസാധാരണ നടപടി ആവശ്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാപാരങ്ങൾക്ക് പേറ്റന്റ് പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കൊവിഡ് വാക്സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു. കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘടനയ്ക്കുള്ളിൽ, കൂടുതൽ മരുന്ന് കമ്പനികളെ വാക്സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ മുൻനിരയിൽ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാൽ വാക്സിൻ (Vaccine) ഉത്പാദക കമ്പനികൾ ഇതിനെ എതിർത്തു.


ALSO READ: Covid19: ഇന്ത്യക്ക് അടിയന്തിര സഹായം നൽകണമെന്ന് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി ബൈഡനോട്


ഫൈസർ, മൊഡേണ എന്നിവയടക്കമുള്ള കമ്പനികൾ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. തീരുമാനം ലോകവ്യാപാര സംഘടനയെ അറിയിക്കും. അമേരിക്കയുടെ തീരുമാനത്തെ ലോകാരോ​ഗ്യ സംഘടന (WHO) സ്വാ​ഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോ​ഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ​ഗെബ്രിയേസസ് കൊവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.