ഇന്ത്യയെയും മോദിയെയും ചേര്‍ത്തുപിടിച്ച് ട്രംപ്; ഒരുമിച്ച് വാക്സിന്‍ വികസിപ്പിക്കും
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള പ്രതിരോധ നടപടികളില്‍ ഇന്ത്യയെ സഹായിക്കാന്‍ യുഎസ്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള പ്രതിരോധ നടപടികളില്‍ ഇന്ത്യയെ സഹായിക്കാന്‍ യുഎസ്.
ഇന്ത്യയ്ക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍ നല്‍കുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നില്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് വാക്സിന്‍ വികസിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ട്രംപ് തന്‍റെ ട്വീറ്റില്‍ പറയുന്നു.
കൊറോണ: നാലാം ഘട്ട ലോക്ക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന്?
ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ശാസ്ത്രജ്ഞരും ഗവേഷകരും മികച്ച പ്രവര്‍ത്തനമാന് കാഴ്ചവയ്ക്കുന്നതെന്നും ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ തുരത്തുമെന്നും ട്രംപ് വ്യക്തമാക്കി.
'ഓപ്പറേഷന്‍ വോര്‍പ് സ്പീഡ്' പദ്ധതിയിലൂടെ 2020 അവസാനത്തോടെ കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ താന്‍ ഇന്ത്യയില്‍ പോയി വന്നിരുന്നുവെന്നും മോദി വളരെ നല്ല സുഹൃത്താണെന്നും ട്ര൦പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.