വെനസ്വേല: വെനസ്വേലയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേർ മരിച്ചു. അമ്പതിലധികം പേരെ കാണാതായതായും റിപ്പോർട്ട്. എൽ പാറ്റോ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. പ്രകൃതി ദുരന്തത്തിൽ 22 പേർ മരിക്കുകയും അമ്പതിലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 



COMMERCIAL BREAK
SCROLL TO CONTINUE READING

"നിരവധി പേർ മരിച്ചു. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ, 22 പേർ മരിച്ചതായി കണ്ടെത്തി, അമ്പത്തിരണ്ടിലധികം ആളുകളെ കാണാതായിട്ടുണ്ട്," വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, ലാസ് ടെജേരിയസ് നഗരത്തിലെ സംഭവസ്ഥലത്ത് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.


ALSO READ: Building Collapse in Delhi: കനത്ത മഴയിൽ ഡൽഹിയിൽ കെട്ടിടം തകർന്നു വീണ് 3 മരണം


നിരവധി മരങ്ങൾ കടപുഴകി വീണ് വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. ആയിരത്തോളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി ആഭ്യന്തര, നീതിന്യായ മന്ത്രി റെമിജിയോ സെബല്ലോസ് എഎഫ്‌പിയോട് പറഞ്ഞു. വളരെ വേദനാജനകവും ബുദ്ധിമുട്ടേറിയതും എന്നാണ് പ്രസിഡന്റ് നിക്കോളാസ് മദുറോ ദുരന്തത്തോട് പ്രതികരിച്ചത്. തകർന്ന വീടുകൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ലാസ് ടെജേരിയസ് ന​ഗരത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.