Russia Ukraine war: `നിശബ്ദരാകരുത്... യുക്രൈന് വേണ്ടി ശബ്ദമുയർത്തുക`; യുക്രൈനിൽ നിന്ന് കൊച്ചിക്കാരി `ചപ്പാത്തി`യുടെ സന്ദേശം
ചപ്പാത്തിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.
കീവ്: 'പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബം ഭീതിയിലാണ്. ഇതുപോലെ നിരവധി യുക്രൈൻകാരും പാവപ്പെട്ട മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകരുത്, യുക്രൈന് വേണ്ടി ശബ്ദമുയർത്തുക'. ചപ്പാത്തിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് യുക്രൈൻ ദമ്പതികൾ കൊണ്ടുപോയ നായ്കുട്ടിയാണ് ചപ്പാത്തി. കൊച്ചിയിലെ തെരുവിൽ വിശന്നുവലഞ്ഞ ചപ്പാത്തിയെ യുക്രൈൻ ദമ്പതികൾ ഏറ്റെടുക്കുകയായിരുന്നു. 2017ൽ ഇവർ ചപ്പാത്തിയെ യുക്രൈനിലേക്ക് കൊണ്ടുപോയി. പെട്രസ്-ക്രിസ്റ്റിന ദമ്പതികളാണ് നായ്കുട്ടിയെ രക്ഷിച്ചത്. ചപ്പാത്തിയെന്ന് പേര് നൽകിയതും ഇവരാണ്. ചപ്പാത്തിക്കൊപ്പുമുള്ള യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇൻസ്റ്റഗ്രാം പേജും ആരംഭിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തിൽ യുക്രൈൻ ദുരിതപൂർണമായ സമയത്തിലൂടെ കടന്ന് പോകുമ്പോഴാണ് ചപ്പാത്തി സന്ദേശം പങ്കുവച്ചിരിക്കുന്നത്.
ഒരു ഭ്രാന്തൻ സ്വേച്ഛാധിപതി ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നതിനാൽ മാത്രമാണ് യുക്രൈൻ ദുരിതം നേരിടുന്നതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ഞങ്ങളുടെ ഭൂമിയിലെ ഈ രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. നിശബ്ദരായിക്കരുത് യുക്രൈന് വേണ്ടി തെരുവുകളിൽ ശബ്ദം ഉയർത്തണമെന്നും പോസ്റ്റിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...