വിദ്യാസമ്പന്നയും മാന്യയുമായ അമ്മയെ വേണം; 1,62,000 യുഎസ് ഡോളർ പ്രതിഫലം
ഇദ്ദേഹത്തിന്റെ ആവശ്യങ്ങൾ പ്രകാരം അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് കുറഞ്ഞത് 57 വയസ്സ് പ്രായമുണ്ടായിരിക്കണം
മക്കളില്ലാത്ത അച്ഛൻ അമ്മമാർ കുട്ടികളെ ദത്തെടുക്കാറുണ്ട്. അതൊരു സാധാരണ സംഭവമാണ്. എന്നാൽ മാതാപിതാക്കളെ ദത്തെടുക്കുന്ന മക്കളെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവമുണ്ടായി ചൈനയിൽ. ഒരു 32 വയസ്സുകാരനാണ് ഇത്തരമൊരു വിചിത്ര പരസ്യം നൽകിയത്.
ഇദ്ദേഹത്തിന്റെ ആവശ്യങ്ങൾ പ്രകാരം അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് കുറഞ്ഞത് 57 വയസ്സ് പ്രായമുണ്ടായിരിക്കണം. വിദ്യാ സമ്പന്നയായിരിക്കണം. ലഹരി ഉപയോഗിക്കുന്നവർ ആയിരിക്കരുത്. വിദേശ യാത്ര പരിചയം ഉണ്ടായിരിക്കണം. 1,62,000 യുഎസ് ഡോളറാണ് തിരഞ്ഞെടുക്കപ്പെടുന്ന അമ്മക്ക് നൽകുന്നത്. ഇന്ത്യൻ രൂപ ഏകദേശം 75 ലക്ഷത്തിലധികമാണ് ഇത്.
ഒരു ചൈനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് സിചുവാൻ പ്രവിശ്യയിലെ ഫാങ്ഹു പാർക്കിൽ സമ്മാനത്തുകയെക്കുറിച്ചും അമ്മയാകാനുള്ള യോഗ്യതയെക്കുറിച്ചും ഉള്ള വിവരങ്ങടക്കം പരസ്യവും ഫോൺ നമ്പറുമായി ഇയാൾ പലവട്ടം എത്തിയിരുന്നു.
പരസ്യത്തിൽ, അമ്മയെ ദത്തെടുക്കുന്നത് അപേക്ഷകയുടെ വിശ്വാസ്യത സൗകര്യം എന്നിവ ആശ്രയിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എന്തായാലും ആരെങ്കിലും ഇയാളുടെ യോഗ്യതക്കനുസരിച്ച് അപേക്ഷിച്ചോ എന്ന കാര്യം വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...