പുരുഷന്മാർ ഏറ്റവും കൂടുതൽ കേൾക്കുന്ന പഴിയാണ് അവരുടെ മറവി. പങ്കാളിയുടെ പിറന്നാൽ ദിനം, വിവാഹവാർഷിക ദിനം അങ്ങനെ തുടങ്ങിയ വളരെ പ്രധാനപ്പെട്ട പല വിവരങ്ങളും മറക്കുന്നവരാണ് പുരുഷന്മാർ എന്ന പഴി ഒരുപാട് തവണ കേൾക്കുന്നതാണ്. എന്നാൽ സ്വന്തം ഭാര്യയെ തന്നെ ആ കൂട്ടത്തിൽ മറന്ന് പോയാൽ എങ്ങനെ ഇരിക്കും. അങ്ങനെ ഒരു സംഭവം നടന്നു. ഒരുമിച്ച് ദൂരയാത്ര പോയപ്പോൾ ഭാര്യ തന്റെ കൂടെ ഇല്ലെന്ന് അറിയാതെ ഭർത്താവ് യാത്ര ചെയ്തത്  160 കിലോമീറ്ററാണ്. അതു മറന്ന് പോയത് വെളുപ്പിനെ കാടിനോട് ചേർന്നുള്ള റോഡിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടക്കുന്നത് തായിലാൻഡിലാണ്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 55കാരനായ ഭർത്താവും 49കാരിയായ ഭാര്യയും 27 വർഷമായി വിവാഹം ചെയ്ത് ഒരുമിച്ച് ജീവിച്ച് വരികയാണ്. ഇരുവരും പുലർച്ചെ മഹാ സാർഖാം എന്ന പ്രവശ്യയിലേക്കുള്ള ദൂരയാത്ര പോകുകയാണ്. ഏകദേശം പുലർച്ചെ മൂന്ന് മണിയായപ്പോൾ യാത്രയ്ക്കിടെ ഭർത്താവിന് മൂത്രമൊഴിക്കാൻ തോന്നുകയും കാടിന് ചേർന്നുള്ള റോഡിൽ കാർ സൈഡാക്കുകയും ചെയ്തു. വണ്ടി നിർത്തി ഉടൻ തന്നെ ഭർത്താവ് കാറിന്റെ പുറത്തിറങ്ങി മൂത്രമൊഴിക്കാൻ പോയി.


ALSO READ : Viral Video: കിടക്ക വിരിച്ച് മെട്രോയിൽ സുഖനിദ്ര; യുവാവിന്റെ വീഡിയോ വൈറൽ


ഇതേസമയം കാറിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യയ്ക്കും മൂത്രശങ്കയുണ്ടായി. അവർ കാറിന്റെ പുറത്തിറങ്ങി മൂത്രമൊഴിക്കാൻ കാടിന്റെ അൽപം ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഈ നേരം ഭർത്താവ് മൂത്രമൊഴിച്ച് വേഗം കാറെടുത്ത പോവുകയായിരുന്നു. ഭാര്യ കാറിൽ തന്നെ ഉണ്ടെന്ന് കരുതിയാണ് ഭർത്താവ് വണ്ടിയെടുത്ത് യാത്ര തുടർന്നത്. കാറിന്റെ പിൻസീറ്റിൽ ഭാര്യ ഉറങ്ങുകയാണെന്ന് കരുതിയാണ് ഭർത്താവ് 160 കിലോമീറ്റർ ദൂരം യാത്ര ചെയ്തതും. 


ഭാര്യ മൂത്രമൊഴിച്ച് തിരികെ വന്നപ്പോൾ കാറും ഭർത്താവുമില്ല. എന്നാൽ വിളിക്കാമെന്ന് വിചാരിച്ചപ്പോൾ ഫോൺ ആണെങ്കിൽ കാറിനുള്ളിലുമാണ്. ഭയവശയായ ഭാര്യ കാടിനോട് ചേർന്ന റോഡിലൂടെ നടന്നു. ഏകദേശം 20 കിലോമീറ്റർ നടന്ന് പൂലർച്ചെ അഞ്ച് മണിയായപ്പോൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഭാര്യയെത്തി. അതേസമയം ഭർത്താവിന്റെ ഫോൺ നമ്പർ ഭാര്യക്ക് കാണാതെ അറിയില്ല. കാറിനുള്ളിലുള്ള തന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ഒട്ടുമെടുക്കുന്നുമില്ല. അപ്പോൾ ഏകദേശം രാവിലെ 8 മണിയായപ്പോൾ ഭർത്താവിനെ പോലീസ് യാത്രയ്ക്കിടെ കണ്ടെത്തി. ശേഷം ഉടൻ തന്നെ ഭർത്താവ് ഭാര്യയുടെ അടുക്കിലേക്ക് തിരിക്കുകയും ചെയ്തു. തനിക്ക് അബദ്ധം മനസ്സിലാക്കിയ ഭർത്താവ് ഭാര്യയോട മാപ്പ് പറയുകയും ചെയ്തു. പക്ഷെ അത്ഭുതമെന്ന് പറയട്ടെ കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും ഭാര്യ തന്റെ ഭർത്താവിനോട് പറഞ്ഞില്ലയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.