Russia-Ukraine War News: കൈവിലെ ഇന്ത്യൻ റെസ്റ്റോറന്‍റ് അഭയകേന്ദ്രമാക്കി ഉടമ, ആയിരങ്ങള്‍ക്ക് താമസവും ഭക്ഷണവും സൗജന്യം
യുക്രൈനില്‍ യുദ്ധ ഭീതിക്കിടെ ആയിരങ്ങള്‍ക്ക് അഭയം നല്‍കി ഒരു ഇന്ത്യക്കാരന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടെ തലസ്ഥാനമായ കൈവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റ് ആണ് ലോകത്തിന് മാതൃകയായിരിയ്ക്കുന്നത്.
Russia-Ukraine War News: യുക്രൈനില്‍ യുദ്ധ ഭീതിക്കിടെ ആയിരങ്ങള്‍ക്ക് അഭയം നല്‍കി ഒരു ഇന്ത്യക്കാരന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടെ തലസ്ഥാനമായ കൈവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റ് ആണ് ലോകത്തിന് മാതൃകയായിരിയ്ക്കുന്നത്.
നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രൈന്‍ പൗരന്മാർക്കും താമസവും സൗജന്യ ഭക്ഷണവും നൽകി രക്ഷകനായി മാറിയിരിയ്ക്കുകയാണ് റെസ്റ്റോറന്‍റ് ഉടമയായ മനീഷ് ദവെ. ചോക്കോലിവ്‌സ്‌കി ബൊളിവാർഡിന്‍റെ ബേസ്‌മെന്‍റിൽ സ്ഥിതി ചെയ്യുന്ന സാതിയ റെസ്റ്റോറന്‍റ് ആണ് ഇപ്പോള്‍ ആയിരങ്ങള്‍ക്ക് അഭയ സാങ്കേതമായിരിയ്ക്കുന്നത്. റെസ്റ്റോറന്‍റ് ബേസ്‌മെന്‍റിൽ സ്ഥിതി ചെയ്യുന്നതിനാല്‍, ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ബോംബ് ബങ്കറായി മാറിയെന്ന് ഉടമ മനീഷ് ദവെ പറഞ്ഞു.
ചുറ്റുപാടും ബോംബുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ ആളുകൾ അവരുടെ ലഗേജുകളുമായി സാതിയ റസ്റ്റോറന്‍റിലേയ്ക്ക് എത്തുകയായിരുന്നു. ഇവിടെ അഭയം നേടുന്നവര്‍ക്ക് തങ്ങളാലാവും വിധം സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ട്. വ്യാഴാഴ്ച ഭക്ഷണശാലയിൽ അഭയം തേടിയവർക്ക് ചിക്കൻ ബിരിയാണിയാണ് നല്‍കിയത്.
Good എന്ന ട്വീറ്റര്‍ ഹാൻഡിൽ റസ്റ്റോറന്‍റിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 'മനീഷ് ദവെ എന്നയാൾ തന്‍റെ റെസ്റ്റോറന്‍റ് ആയിരക്കണക്കിന് ആളുകള്‍ക്ക് അഭയസാങ്കേതമാക്കി മാറ്റി. അദ്ദേഹവും ജീവനക്കാരും ഭക്ഷണം പാകം ചെയ്യുകയും എല്ലാവര്‍ക്കും വേണ്ടിയുള്ള ആഹാരത്തിനുവേണ്ടി അവരുടെ ജീവന്‍ പണയപ്പെടുത്തി പരിശ്രമിക്കുകയും ചെയ്യുന്നു. മനീഷ് ദവെയെപ്പോലെയുള്ള കൂടുതൽ ആളുകളെ ലോകത്തിന് ആവശ്യമുണ്ട്', ട്വീ റ്റില്‍ പറയുന്നു.
Also Read: 'സൈറയില്ലാതെ ആര്യ യുക്രൈനിൽ നിന്നും മടങ്ങില്ല' നൊമ്പരമാകുന്ന ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
രാജ്യത്ത് സംഘര്‍ഷം രൂക്ഷമായതിനാൽ, അവശേഷിക്കുന്ന ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്കിനെക്കുറിച്ച് ആശങ്കകൾ വർദ്ധിക്കുന്നതായി റെസ്റ്റോറന്‍റ് ഉടമ മനീഷ് ദവെ പറഞ്ഞു. ഞങ്ങൾ ബാക്കിയുള്ള റേഷൻ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. 4-5 ദിവസം കഴിയ്ക്കാനുള്ള അരിയും മാവും ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ ഞങ്ങൾക്ക് പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങേണ്ടതുണ്ട്. രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയിലുള്ള സഞ്ചാരത്തിന് നിയന്ത്രണങ്ങളുണ്ട്, വെള്ളിയാഴ്ച, കുറച്ച് സമയത്തേക്ക് മാർക്കറ്റുകൾ തുറന്നപ്പോൾ, ഭക്ഷണശാലയിലേയ്ക്ക് പച്ചക്കറികളും പാലും അരിയും സംഭരിച്ചു, മനീഷ് ദവെ പറഞ്ഞു.
റഷ്യ യുക്രൈന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഈ റെസ്റ്റോറന്‍റ് രാജ്യത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...