Viral News: നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം; ചീങ്കണ്ണിയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ
സാൻ പെഡ്രോ ഹുവാമെലുല നഗരത്തിന്റെ മേയർ വിക്ടർ ഹ്യൂഗോ സോസ ചീങ്കണ്ണിയെ വിവാഹം കഴിച്ചത്. ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്ന് ഇവർക്കിടയിൽ വിശ്വസിക്കപ്പെടുന്നു.
സാന്‍ അന്റോണിയോ: മെക്സിക്കോയിലെ ഒരു നഗരത്തിലെ മേയറിന്റെ കല്യാണ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണ ഒരു കല്യാണം അല്ലേ? വൈറലാകാനും മാത്രം എന്താണ് അതിലുള്ളതെന്ന് ആ വീഡിയോ ഒന്നും കാണാത്ത ആളുകൾ ചോദിക്കാം. കാരണം മറ്റൊന്നുമല്ല, മേയറുടെ വധുവാണ് ഈ വാർത്ത വൈറലാകാൻ കാരണം. ഒരു ചീങ്കണ്ണിയെയാണ് മേയർ വിവാഹം കഴിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സാൻ പെഡ്രോ ഹുവാമെലുല നഗരത്തിന്റെ മേയർ വിക്ടർ ഹ്യൂഗോ സോസ ചീങ്കണ്ണിയെ വിവാഹം കഴിച്ചത്. ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്ന് ഇവർക്കിടയിൽ വിശ്വസിക്കപ്പെടുന്നു. നാടിന്റെയും സമുദായത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടിയുള്ള ഒരു പരമ്പരാഗത ആചാരമാണിത്. കുഞ്ഞു ചീങ്കണ്ണിയുടെ വാമൂടിക്കെട്ടിയിരുന്നു. വളരെ പണിപ്പെട്ടാണ് അതിനെ ആളുകൾ വിവാഹ വസ്ത്രം ധരിപ്പിച്ചത്.
Also Read: Viral Video: മയിലുകളുടെ പറക്കൽ മത്സരം കാണണോ, ഈ വീഡിയോ കണ്ട് നോക്കൂ...
മറ്റ് വിവാഹങ്ങൾ പോലെ തന്നെ ആർഭാടകരമായിരുന്നു ഇതും. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ചീങ്കണ്ണിയെ അണിയിച്ച് വിവാഹ വേദിയിലേക്ക് ആനയിച്ചു. ചീങ്കണ്ണിക്ക് മേയർ ചുംബനം നൽകി വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. ഏഴുവയസ്സുള്ള ചീങ്കണ്ണിയെ ദൈവത്തിന്റെ പ്രതിനിധിയായി കാണുന്നതിനാൽ വിവാഹം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു കൂടിച്ചേരലാണ് എന്നും ഇവിടുത്തുകാർ വിശ്വസിക്കുന്നു.
viral video: 27 വർഷമായി ലീവെടുക്കാത്ത ജീവനക്കാരൻ; കമ്പനി കൊടുത്തത് ചെറിയ സമ്മാനം, സോഷ്യൽ മീഡിയ കൊടുത്തു ഒരു വമ്പൻ ഗിഫ്റ്റ്
27 വർഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ജീവനക്കാരന് അയാളുടെ കമ്പനി കൊടുത്തത് ഒരു ചെറിയൊരു സമ്മാനം. അമേരിക്കയിലെ ബർഗർ കിങ്ങ് ജീവനക്കാരൻ കെവിൻ ഫോർഡിനാണ് ചെറിയ സമ്മാനം കൊടുത്ത് കമ്പനി തഴഞ്ഞത്.
ചെറിയ ബാഗിലായി സിനിമാ ടിക്കറ്റും സ്റ്റാർബക്സ് കപ്പും മിഠായിയും അടങ്ങുന്നതായിരുന്നു കവർ.കമ്പനിയുടെ ആദരവേറ്റ് വാങ്ങി കെവിൻ നന്ദി പറയുന്ന വീഡിയോ വൈറലായതോടെയാണ് കെവിനായി സോഷ്യൽ മീഡിയ ഒരുമിച്ചത്. കെവിനായി സംഭാവനയാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി എല്ലാവരും അഭ്യർഥിച്ചത്.
അത്തരത്തിൽ 300,000 ഡോളർ (2.36 കോടിയിലധികം രൂപ) ആണ് സംഭാവനയായി എത്തിയത്. ഇപ്പോഴും പൈസ വന്നു കൊണ്ടിരിക്കുകയാണ്. 54 വയസ്സുള്ള കെവിൻ മക്കാരൻ ഇന്റർനാഷണൽ എയർപോർട്ടിലെ ബർഗർ കിങ്ങ് ഔട്ട്‌ലെറ്റില്‍ 1995 മുതൽ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയിൽ കമ്പനിയുടെ ക്യാഷ്യറായും പാചകക്കാരനായും വരെ കെവിൻ ജോലി നോക്കി. ഇതിൻറെ ഭാഗമായാണ് കമ്പനി ഇയാളെ ആദരിച്ചതും.
കെവിൻ ഫോർഡിന്റെ മകൾ സെറീന സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതി.“ആ വീഡിയോയിലെ മനുഷ്യൻ എന്റെ പിതാവാണ്. 27 വർഷമായി അദ്ദേഹം തന്റെ ജോലിയിലുണ്ട്.അതെ, ഒരു ദിവസം പോലും അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ല.
27 വർഷം മുമ്പ് എന്റെയും എന്റെ മൂത്ത സഹോദരിയുടെയും സംരക്ഷണം ലഭിച്ചപ്പോൾ അദ്ദേഹം ഒരു പിതാവായി ഈ ജോലിയിൽ പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് ഞങ്ങളുടെ കുടുംബത്തിൽ മാറ്റം വരുകയും അദ്ദേഹം പുനർവിവാഹം കഴിക്കുകയും ചെയ്‌തു. അപ്പോഴും അദ്ദേഹത്തിന് ഉത്തരവാദിത്തം കൂടുകയാണുണ്ടായത്- സെറീന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...