എരിവും പുളിയും കറക്റ്റാണോ എന്ന് ആലോചിച്ച് ബേജാറാകണ്ട; അടുക്കള ജോലിയിൽ സഹായമായി ഇനി റോബോട്ടുകളും
എന്നാൽ ഭക്ഷണത്തിലെ എരിവും പുളിയും ശരിയാണോയെന്ന് എന്ന് നോക്കാൻ ഒരു റോബോട്ട് രംഗത്ത് വന്നിരിക്കുകയാണ്
അടുക്കള ജോലി എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ അതിനേക്കാൾ ബുദ്ധിമുട്ടാണ് ഭക്ഷണത്തിൽ എരിവും പുളിയും എല്ലാം പാകത്തിലാണോ ചേർത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ. ഒന്നിച്ച് താമസിക്കുന്ന പലർക്കിടയിലും രുചി വ്യത്യാസത്തിന്‍റെ പേരിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും വഴക്കും ഉണ്ടാകാറുണ്ട്.
എന്നാൽ ഭക്ഷണത്തിലെ എരിവും പുളിയും ശരിയാണോയെന്ന് എന്ന് നോക്കാൻ ഒരു റോബോട്ട് രംഗത്ത് വന്നിരിക്കുകയാണ്. കേട്ടിട്ട് വിശ്വാസം വരുന്നില്ലായിരിക്കും. ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും സാധിക്കുന്ന റോബോട്ടുകളെപ്പറ്റി പലരും കേട്ടിട്ടുണ്ടാകും. എന്നാൽ റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണത്തിന്‍റെ രുചി നോക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.
ALSO READ: ഒരു മരക്കൊമ്പിന് വേണ്ടി രാജവെമ്പാലകളുടെ കൂട്ടയിടി; ഒടുവിൽ സംഭവിച്ചത് കണ്ടോ?
യു.കെയിലെ കേംബ്രിജ് സർവകലാസാലയും വീട്ടുപകരണങ്ങൾ നിർമ്മിക്കുന്ന ഒരു സ്ഥാപനവുമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഫ്രണ്ടിയേഴ്സ് ഇൻ റോബോട്ടിക്സ് ആന്‍റ് എ.ഐ എന്ന ജേണലിൽ ഇവർ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുക്കളയിലെ വിഭവങ്ങളുടെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിലും ഈ റോബോട്ടിന്‍റെ സഹായം കിട്ടും.
ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ ഓരോ ഘട്ടത്തിലും ലഭിക്കുന്ന ചേരുവകളുടെ അളവ് മനസ്സിലാക്കാൻ ഈ റോബോട്ട് ഷെഫിന് സാധിക്കും. ഈ റോബോട്ട് വ്യത്യസ്തമായ മൂന്ന് രീതികളിലാണ് ഭക്ഷണം ചവച്ച് അരയ്ക്കുക. ഇത് അനുസരിച്ചാണ് വിഭവങ്ങളുടെ 'ടേസ്റ്റ് മാപ്പ്' തയ്യാറാക്കുന്നത്. ഇത്തരത്തിൽ ടേസ്റ്റ് മാപ്പ് തയ്യാറാക്കുമ്പോൾ വിഭവത്തിലടങ്ങിയിരിക്കുന്ന ഉപ്പും മസാലയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം മനസ്സിലാക്കാനുള്ള റോബോട്ടിന്‍റെ കഴിവ് മെച്ചപ്പെട്ടതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
Also Read: മാരത്തൺ ഒക്കെ നിസാരമല്ലേ... ഓട്ടം പൂർത്തിയാക്കി മെഡലും നേടി താറാവ്
ഏതെങ്കിലും ചേരുവ കൂടുതലാണെന്നോ കുറവാണെന്നോ ഒക്കെ പറയുന്നതിനപ്പുറം കൂടുതൽ മിക്സ് ചെയ്യേണ്ടതുണ്ടോ, മറ്റെന്തെങ്കിലും ചേരുവ ചർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും റോബോട്ട് പറഞ്ഞുതരും. അധികം വൈകാതെ ഈ റോബോട്ടുകൾ വിപണിയിൽ ഇറങ്ങും എന്നാണ് ഭക്ഷണ പ്രേമികളുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...