Viral News: യുക്രൈന് ഐക്യദാർഢ്യം; മെനുവിൽ നിന്ന് റഷ്യൻ സാലഡ് വെട്ടി കൊച്ചിയിലെ ഈ കഫെ
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെയും യുഎസിലെയും പല സൂപ്പർമാർക്കറ്റുകളും റഷ്യൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചിരുന്നു.
കൊച്ചി: യുക്രൈനെതിരായ നടപടിയെ തുടർന്ന് പല രാജ്യങ്ങളും സ്ഥാപനങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, പ്രതിഷേധിക്കാനായി കേരളത്തിലെ ഒരു കഫേ കണ്ടെത്തിയ വഴി അൽപം വ്യത്യസ്തമാണ്. തങ്ങളുടെ കഫെയിലെ മെനുവിൽ നിന്ന് റഷ്യൻ സാലഡ് ഒഴിവാക്കി കൊണ്ടാണ് ഇവർ റഷ്യക്കെതിരായ പ്രതിഷേധം അറിയിച്ചത്. കൊച്ചിയിലുള്ള കാശി ആർട്ട് കഫെ ആണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
"യുക്രൈനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ മെനുവിൽ നിന്ന് 'റഷ്യൻ സാലഡ്' നീക്കം ചെയ്തു," ഫോർട്ട് കൊച്ചിയിലെ കാശി കഫേയ്ക്ക് പുറത്ത് വെച്ചിരിക്കുന്ന ബോർഡിൽ ഇങ്ങനെ ആണ് എഴുതിയിരിക്കുന്നത്.
നേരത്തെ യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെയും യുഎസിലെയും പല സൂപ്പർമാർക്കറ്റുകളും റഷ്യൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചിരുന്നു. യുഎസിലെ പല ബാറുകളും മദ്യശാലകളും റഷ്യൻ വോഡ്ക നീക്കം ചെയ്യുകയും പകരം യുക്രൈൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...